മലേഷ്യയിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഹോട്ടലുകളിലേക്കു മാറ്റി - ക്വാലാലംപൂർ
പ്രാദേശിക എൻജിഒകളുടെ സഹായത്തോടെ വിമാനത്താവളത്തിൽ കുടുങ്ങി കിടന്ന ഇന്ത്യക്കാരെ വിവിധ ഹോട്ടലുകളിലേക്കു മാറ്റി. ഇന്ത്യൻ ഹൈക്കമ്മിഷനാണ് മാറ്റിയത്.
ക്വാലാലംപൂർ: മലേഷ്യയിലെ വിമാനത്താവളത്തിൽ കുടുങ്ങിയ ഇന്ത്യക്കാരെ വിവിധ ഹോട്ടലുകളിലേക്കും ഹോസ്റ്റലുകളിലേക്കും മാറ്റിയതായി മലേഷ്യയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ അറിയിച്ചു. പ്രാദേശിക എൻജിഒകളുടെ സഹായത്തോടെയാണ് ഇവരെ മാറ്റിയത്. കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യ ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണത്തെത്തുടർന്നാണ് യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങിയത്. 'മലേഷ്യയിലെ എല്ലാ ഇന്ത്യൻ പൗരന്മാരും നിയന്ത്രണങ്ങൾ അനുസരിക്കണമെന്നും ആരോഗ്യത്തോടെയിരിക്കണമെന്നും' ഹൈക്കമ്മിഷൻ ട്വീറ്റ് ചെയ്‌തു. ഇന്ത്യയിൽ ഇതുവരെ കൊവിഡ്-19 കേസുകളുടെ എണ്ണം 415 ആയി.