കേരളം

kerala

എൻ-32 വിമാനത്തിനായുള്ള തിരച്ചിൽ ഊർജിതമാക്കി ഇന്ത്യൻ വായുസേന

By

Published : Jun 7, 2019, 11:18 AM IST

യുദ്ധവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, പ്രത്യേക സെൻസർ സംവിധാനമുള്ള വിമാനങ്ങൾ എന്നിവ തിരച്ചിലിനായി വിന്യസിച്ചിട്ടുണ്ട്

തിരച്ചിൽ ഊർജിതമാക്കി ഇന്ത്യൻ വായുസേന

ന്യൂഡൽഹി: കാണാതായ എൻ32 വിമാനത്തിന് വേണ്ട തിരച്ചിൽ നടപടികൾ ഇന്ത്യൻ വായുസേന ഊർജിതമാക്കി. അസമിലെ ജോർഹട്ടിൽ നിന്നും പുറപ്പെട്ട എൻ-32 വിമാനം അരുണാചൽ പ്രദേശിൽ വച്ച് കാണാതായിരുന്നു. കൂടുതൽ പൊലീസ് സംഘടനകളെയും തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളേയും തിരച്ചിലിനായി വിന്യസിച്ചിട്ടുണ്ട്.

റഷ്യൻ നിർമ്മിത വിമാനമായ എഎൻ-32 ജോർഹട്ടിൽ നിന്നും കഴിഞ്ഞ തിങ്കളാഴ്ച ഉച്ചക്ക് 12.27നാണ് പറന്നുയർന്നത്. ഒരു മണിയോടെ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടു. അഞ്ച് യാത്രക്കാരടക്കം എട്ട് പേർ വിമാനത്തിലുണ്ടായിരുന്നു. ദുഷ്കരമായ ഭൂപ്രകൃതിയിലും പരുക്കൻ കാലാവസ്ഥയിലും തിരച്ചിൽ അനുകൂലമാക്കാൻ സേനക്ക് കഴിഞ്ഞിട്ടുണ്ട്. മൂന്ന് സായുധസേനകളും വിമാനം കണ്ടെത്തുന്നതിനായി വിന്യസിച്ചിരിക്കുകയാണ്.

തിരച്ചിൽ പ്രവർത്തനങ്ങൾക്കായി നാല് മി-17 ഹെലികോപ്റ്ററുകൾ, മൂന്ന് അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകൾ, രണ്ട് സുഖോയ്-30 വിമാനം ഒരു സി-130 ട്രാൻസ്പോർട്ടർ വിമാനം എന്നിവ സൈന്യത്തിന് നൽകിയിട്ടുണ്ട്.
ഐഎസ്ആർഒ, റിസാറ്റ് ഉപഗ്രഹങ്ങളിൽ നിന്നും തിരച്ചിൽ പ്രദേശത്തെ ചിത്രങ്ങൾ രക്ഷാപ്രവർത്തകർക്ക് ലഭ്യമാക്കുമെന്ന് ഐഎഎഫ് അധികൃതർ അറിയിച്ചു. ഇത് വിമാനം കണ്ടെത്താൻ സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൈന്യം രക്ഷാപ്രവർത്തന നടപടികൾ ആരംഭിച്ച് 100 മണിക്കൂർ പിന്നിടുകയാണ്. കാണാതായ വിമാനം കണ്ടെത്താനുള്ള പരിശ്രമങ്ങൾ തീർച്ചയായും വിജയം കാണുമെന്ന് അധികൃതർ പറഞ്ഞു.

ABOUT THE AUTHOR

...view details