ന്യൂഡൽഹി: യൂത്ത് കോൺഗ്രസ് അഖിലേന്ത്യ പ്രസിഡന്‍റ് കേശവ് ചന്ദ് യാദവ് രാജി സമർപ്പിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ പശ്ചാത്തലത്തിലാണ് രാജി. തോൽവിയുടെ പൂർണ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
രാജി സമർപ്പിച്ച് യൂത്ത് കോൺഗ്രസ് അഖിലേന്ത്യ പ്രസിഡന്‍റ് കേശവ് ചന്ദ് യാദവ് - ന്യൂഡൽഹി
ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിയുടെ മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുത്തുകൊണ്ടാണ് രാജി
കേശവ് ചന്ദ് യാദവ്
യുപിയിലെ ദിയോറിയ ജില്ലയിൽ നിന്നും തെരഞ്ഞെടുത്ത യൂത്ത് കോൺഗ്രസ് നേതാവാണ് കേശവ് ചന്ദ് യാദവ്. ദിവസങ്ങൾക്ക് മുമ്പ് തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജി വച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് നിരവധി സംസ്ഥാന നേതാക്കൾ രംഗത്ത് വന്നു. തൊട്ടുപിന്നാലെയാണ് യൂത്ത് കോൺഗ്രസ് പ്രസിഡന്‍റായ കേശവ് ചന്ദ് യാദവും രാഹുൽഗാന്ധിക്ക് രാജി സമർപ്പിച്ചത്.