കേരളം

kerala

ETV Bharat / bharat

തൊഴിലില്ലായ്മക്കെതിരെ ഇന്ത്യൻ യൂത്ത് കോൺഗ്രസിന്‍റെ കാമ്പയിന്‍ - unemployment

വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയെ ഉയർത്തിക്കാട്ടുന്നതിനായി ഇന്ത്യൻ യൂത്ത് കോൺഗ്രസ് രാജ്യവ്യാപകമായി “റോസ്ഗർ ഡോ” കാമ്പയിൻ ആരംഭിച്ചു

Indian Youth Congress  Rozgar Do  Indian Youth Congress launches 'Rozgar Do' campaign  campaign  unemployment  Pawan Khera
തൊഴിലില്ലായ്മക്കെതിരായി ഇന്ത്യൻ യൂത്ത് കോൺഗ്രസ്സിന്‍റെ കാമ്പയിന്‍; 'റോസ്ഗാർ ഡോ'

By

Published : Aug 29, 2020, 5:27 PM IST

ഡല്‍ഹി: വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയെ ഉയർത്തിക്കാട്ടുന്നതിനായി ഇന്ത്യൻ യൂത്ത് കോൺഗ്രസ് രാജ്യവ്യാപകമായി “റോസ്ഗർ ഡോ” കാമ്പയിൻ ആരംഭിച്ചു. അധികാരത്തിൽ എത്തിയപ്പോൾ ബിജെപി സര്‍ക്കാര്‍ നൽകിയ വാഗ്ദാനങ്ങളെക്കുറിച്ച് ഓർമ്മപ്പെടുത്തുന്നതിനായി കോണ്‍ഗ്രസ്സ് വിവിധ രീതിയില്‍ ശ്രമിക്കുകയാണ്. കൊവിഡ്-19-ന് മുന്‍പുതന്നെ സമ്പദ്‌വ്യവസ്ഥയുടെ അവസ്ഥ ഭയപ്പെടുത്തുന്നതായിരുന്നു. 45 വർഷത്തെ തൊഴിലില്ലായ്മയുടെ റെക്കോർഡാണ് ഇപ്പോള്‍ തകര്‍ന്നിരിക്കുന്നതെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ദേശീയ വക്താവ് പവൻ ഖേര പറഞ്ഞു. കോവിഡ് -19 പ്രതിസന്ധി മൂലം 13.5 കോടി ആളുകൾ തൊഴിലില്ലാത്തവരായതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. സർക്കാരിന് മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും അവർ അതിനെ അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജിഡിപിയുടെ വളർച്ചാ നിരക്ക് 40 ശതമാനം കുറഞ്ഞുവെന്ന് ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി ജോയിന്‍റ് സെക്രട്ടറി കൃഷ്ണ അലവ്രു പറഞ്ഞു.

ABOUT THE AUTHOR

...view details