കേരളം

kerala

ETV Bharat / bharat

ഇന്ത്യന്‍ വ്യോമാതിർത്തി ലംഘിച്ച പാക് ഡ്രോണ്‍ വെടിവച്ചിട്ടു - rajasthan

ജയ്ഷെ മുഹമ്മദ് ഭീകര ക്യാമ്പുകളിൽ വ്യോമാക്രമണം നടത്തിയതിന് ശേഷം ഇത് രണ്ടാം തവണയാണ് പാക് ഡ്രോണ്‍ വെടിവച്ചിടുന്നത്.

ഫയൽ ചിത്രം

By

Published : Mar 4, 2019, 9:53 PM IST

ഇന്ത്യൻ വ്യോമാതിർത്തി ലംഘിക്കാന്‍ ശ്രമിച്ചപാക് ഡ്രോണ്‍ വ്യോമസേന വെടിവച്ചിട്ടു. രാജസ്ഥാനിലെ ബിക്കാനീര്‍ മേഖലയിലെ നൽ സെക്ടറിലാണ് സംഭവം. രാവിലെ പതിനൊന്നരയോടെ പാക് ഡ്രോണ്‍ വ്യോമാതിർത്തി ലംഘിക്കാൻ ശ്രമിക്കുന്നത് റഡാറില്‍ തെളിഞ്ഞു. ഉടന്‍ തന്നെ സുഖോയ് 30 യുദ്ധവിമാനം ഉപയോഗിച്ച് പാക് ഡ്രോണ്‍ വെടിവച്ചിടുകയായിരുന്നു.

തകര്‍ന്ന ഡ്രോണിന്‍റെ അവശിഷ്ടങ്ങള്‍ പാകിസ്ഥാനിലെ ഫോര്‍ട്ട് അബ്ബാസിന് സമീപം പതിച്ചു. ഫെബ്രുവരി 26ന് ജയ്ഷെ മുഹമ്മദ് ഭീകര ക്യാമ്പുകളിൽ വ്യോമാക്രമണം നടത്തിയതിന് ശേഷം ഇത് രണ്ടാം തവണയാണ് പാക് ഡ്രോണ്‍ ഇന്ത്യ വെടിവച്ചിടുന്നത്. വ്യോമാക്രമണം നടത്തിയ അതേ ദിവസം ഗുജറാത്തിലെ കച്ച് മേഖലയിലായിരുന്നു പാക് ഡ്രോണ്‍ ആദ്യം വ്യോമാതിർത്തി ലംഘിച്ചത്. അതേസമയം കശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ ഇന്നും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പൂഞ്ച് സെക്ടറിലാണ് വെടിവയ്പ്പുണ്ടായത്.

ABOUT THE AUTHOR

...view details