നേപ്പാളിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു - നേപ്പാളിൽ ഇന്ത്യക്കാർ
ലോക്ക് ഡൗണിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ ശനിയാഴ്ച ഡാർജിലിങ് അതിർത്തിയിലൂടെയാണ് എത്തിച്ചത്
കൊൽക്കത്ത: കൊവിഡ് മൂലമുണ്ടായ ലോക്ക് ഡൗണിൽ നേപ്പാളിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ നാട്ടിലെത്തിച്ചു. ഡാർജിലിങ്ങിന് സമീപം സ്ഥിതിചെയ്യുന്ന പാനിറ്റങ്കി അതിർത്തി വഴിയാണ് ഇവരെ ഇന്ത്യയിലെത്തിച്ചത്. തിരികെയെത്തിയ എല്ലാവരുടെയും താപനില പരിശോധന നടത്തി. എവിടേക്കാണ് പോകേണ്ടതെന്ന് ഉൾപ്പെടെയുള്ള വിശദവിവരങ്ങൾ ശേഖരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയം നൽകുന്ന കണക്കനുസരിച്ച് പശ്ചിമ ബംഗാളിൽ 7,303 കൊവിഡ് കേസുകളാണ് ഉള്ളത്. ഇതിൽ 4,025 പേർ ചികിത്സയിൽ തുടരുന്നു. 2,912 പേർക്ക് രോഗം ഭേദമായി. 366 മരണങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തു.