ന്യൂഡല്‍ഹി; സൗജന്യമായി റെയില്‍വേ പ്ലാറ്റ്ഫോം ടിക്കറ്റ് തരാമെന്ന് പറഞ്ഞാല്‍ ആരെങ്കിലും വേണ്ടെന്ന് പറയുമോ?... പക്ഷേ ചെറിയൊരു ചലഞ്ച് ഏറ്റെടുക്കണം. സംഗതി സിമ്പിളാണ്. റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ചിരിക്കുന്ന ഫിറ്റ്നസ് മെഷിൻ പറയുന്ന പോലെ വ്യായാമം ചെയ്താല്‍ മതി. അതില്‍ വിജയിച്ചാല്‍ പ്ലാറ്റ് ഫോം ടിക്കറ്റ് സൗജന്യമായി ലഭിക്കും. ന്യൂഡല്‍ഹി ആനന്ദ് വിഹാർ റെയില്‍വേ സ്റ്റേഷനിലാണ് ഫിറ്റ്നസ് മെഷിൻ സ്ഥാപിച്ചിരിക്കുന്നത്. റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചതോടെയാണ് സൗജന്യ ടിക്കറ്റും ഫിറ്റ്നസ് മെഷിനും തരംഗമായത്.
ഫിറ്റ്നസ് തെളിയിച്ചാല്‍ ടിക്കറ്റ് ഫ്രീ... റെയില്‍വേയുടെ ചലഞ്ച് ക്ലിക്കായി - ഇവിടെ 30 സ്‌ക്വാറ്റുകള്‍ ചെയ്താല്‍ മതി പ്ലാറ്റ് ഫോം ടിക്കറ്റ് സൗജന്യം
മൂന്ന് മിനിട്ടിനുള്ളില്‍ 30 സ്ക്വാറ്റുകൾ ചെയ്യുന്നവർക്കാണ് സൗജന്യ പ്ലാറ്റ് ഫോം ടിക്കറ്റ് ലഭിക്കുക. അതോടൊപ്പം ഉയർന്ന നിലവാരമുള്ളതും ചുരുങ്ങിയ ചിലവുള്ളതുമായ മരുന്നുകൾ നൽകുന്ന 'ദാവ ദോസ്ത് ' പരിപാടിയും റെയില്‍വേ സ്റ്റേഷനില്‍ ആരംഭിച്ചിട്ടുണ്ട്.
മെഷിന് മുന്നില്‍ നിന്ന് ക്യത്യസമയത്തിനുള്ളില്‍ വ്യായാമം പൂർത്തിയാക്കിയാല്‍ ടിക്കറ്റ് ഫ്രീയായി ലഭിക്കുമെന്നും മന്ത്രി ട്വീറ്റ് ചെയ്തു. ഫ്രീ ടിക്കറ്റ് ആയതിനാല്‍ ചലഞ്ച് ഏറ്റെടുക്കാൻ നിരവധി പേരാണ് റെയില്‍വേ സ്റ്റേഷനിലെ മെഷിന് മുന്നില്‍ നില്‍ക്കുന്നത്. പലരും പദ്ധതിയെ അഭിനന്ദിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. മൂന്ന് മിനിട്ടിനുള്ളില്‍ 30 സ്ക്വാറ്റുകൾ ചെയ്യുന്നവർക്കാണ് സൗജന്യ പ്ലാറ്റ് ഫോം ടിക്കറ്റ് ലഭിക്കുക. അതോടൊപ്പം ഉയർന്ന നിലവാരമുള്ളതും ചുരുങ്ങിയ ചിലവുള്ളതുമായ മരുന്നുകൾ നൽകുന്ന 'ദാവ ദോസ്ത് ' പരിപാടിയും റെയില്‍വേ സ്റ്റേഷനില്‍ ആരംഭിച്ചിട്ടുണ്ട്. ഒരു വർഷത്തിനുള്ളിൽ 100 സ്റ്റോറുകളിലേക്കും അടുത്ത നാല് വർഷത്തിനുള്ളിൽ ആയിരത്തിലേക്കും 'ദാവാ ദോസ്ത്' ഉയർത്താനാണ് പദ്ധതിയെന്ന് റെയിൽവേ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ത്രീഡി മസാജ് റോളറുകളുള്ള ഏറ്റവും നൂതനമായ ബോഡി മസാജ് ചെയറായ റോബോകുറ മസാജ് ചെയറും മസാജ് കവറേജ് നൽകുന്ന നീളമുള്ള മസാജ് ട്രാക്ക് ലൈനും റെയില്‍വേയുടെ പദ്ധതിയിലുണ്ട്.