ന്യൂഡൽഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു, ലോക്സഭാ സ്‌പീക്കർ ഓം ബിർള തുടങ്ങിയവർ തിങ്കളാഴ്‌ചയാണ് ദസ്‌റ ആശംസകൾ അറിയിച്ചത്. രാജ്യത്ത് കഷ്‌ടപ്പെടുന്നവർക്കും ദരിദ്രർക്കും താങ്ങാവാൻ ഈ ദസ്‌റ ഒരു പ്രജോദനമാവട്ടെ എന്ന് പ്രതീക്ഷിക്കുന്നതായി രാഷ്ട്രപതി പറഞ്ഞു. ഭഗവാൻ ശ്രീരാമന്‍റെ ജീവിതം വർത്തമാന കാലത്തിന്‍റെ പ്രതിഫലനമാണെന്നും ശുഭകരമായ വിജയലക്ഷ്‌മി ആഘോഷം രാജ്യത്തിന്‍റെ പുരോഗമനത്തിനും സമൂഹത്തിന്‍റെ വളർച്ചക്കും വേണ്ടി പ്രവർത്തിക്കാൻ രാജ്യത്തിലെ പൗരന്മാരെ പ്രാബ്‌ധരാക്കട്ടെയെന്നും ആശംസയിൽ അദ്ദേഹം കൂട്ടിച്ചേർത്തു.
ദസ്‌റ; ആശംസകളുമായി രാഷ്ട്രപതിയും, ഉപരാഷ്ട്രപതിയും, സ്പീക്കറും - ദസ്‌റ
തിങ്കളാഴ്‌ചയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു, ലോക്സഭാ സ്‌പീക്കർ ഓം ബിർള തുടങ്ങിയവർ ദസ്‌റ ആശംസകൾ അറിയിച്ചത്.

ദസ്‌റ ആശംസകളറിയിച്ച് ഇന്ത്യൻ പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, സ്‌പീക്കർ
തിന്മയ്‌ക്കെതിരെയുള്ള നന്മയുടെ വിജയമായ ഈ ആഘോഷം രാജ്യത്തിന് സമാധാനം, ഒത്തൊരുമ, സമൃദ്ധി എന്നിവ നൽകട്ടെയെന്നും ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ആശംസിച്ചു. ഭഗവാൻ ശ്രീരാമൻ ഈ വിശിഷ്‌ട ദിവസത്തിൽ നന്മയുടെയും സത്യത്തിന്‍റെയും പ്രതീകമാണെന്നും ഈ ആഘോഷം ധൈര്യത്തിന്‍റെയും ത്യാഗത്തിന്‍റെയും മൂല്യങ്ങളുടെ പ്രതിരൂപമാണെന്നും ഓം ബിർള ആശംസയിൽ പറഞ്ഞു.