കേരളം

kerala

ETV Bharat / bharat

ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിന് ഇന്ത്യയിൽ നിന്ന് ആരെയും അയക്കില്ലെന്ന് മുക്താർ അബ്ബാസ് നഖ്‌വി - Haj 2020,

കൊവിഡിന്‍റെ പശ്ചാത്തലത്തിൽ ഈ വർഷം ഹജ്ജിന് ഇന്ത്യയിൽ നിന്ന് തീർഥാടകരെ അയയ്ക്കരുതെന്ന് സൗദി അറേബ്യയിലെ ഹജ്ജ്, ഉംറ മന്ത്രിയായ മുഹമ്മദ് സാലെഹ് ബിൻ താഹിർ ബെന്‍റൻ നിർദേശിച്ചതിനെ തുടർന്നാണ് തീരുമാനം

മുക്താർ അബ്ബാസ് നഖ്‌വി  ഹജ്ജ് തീർഥാടനം  സൗദി അറേബ്യ  Indian pilgrims  Saudi Arabia  Haj 2020,  Mukhtar Abbas Naqvi
ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിന് ഇന്ത്യയിൽ നിന്ന് ആരും പോകില്ലെന്ന് മുക്താർ അബ്ബാസ് നഖ്‌വി

By

Published : Jun 23, 2020, 1:09 PM IST

ന്യൂഡൽഹി: ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിന് ഇന്ത്യയിൽ നിന്ന് ആരും പോകില്ലെന്ന് ന്യൂനപക്ഷകാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്‌വി. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ ഈ വർഷം ഹജ്ജിന് ഇന്ത്യയിൽ നിന്ന് തീർഥാടകരെ അയയ്ക്കരുതെന്ന് സൗദി അറേബ്യയിലെ ഹജ്ജ്, ഉംറ മന്ത്രിയായ മുഹമ്മദ് സാലെഹ് ബിൻ താഹിർ ബെന്‍റൻ നിർദേശിച്ചതിനെ തുടർന്നാണ് തീരുമാനം. കൊവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി മറ്റ് രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകരെ തടഞ്ഞതായി സൗദി അറേബ്യൻ ഭരണകൂടം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. നിലവിൽ സൗദി അറേബ്യയില്‍ താമസിക്കുന്ന വളരെ പരിമിതമായ ആളുകളെ മാത്രമേ ഇത്തവണത്തെ ഹജ്ജ് കർമങ്ങളിൽ പങ്കെടുപ്പിക്കുകയുള്ളൂവെന്നും സുരക്ഷിതമായ രീതിയിൽ ഹജ്ജ് നടത്തുമെന്നും സൗദി അറേബ്യ അറിയിച്ചിരുന്നു.

ABOUT THE AUTHOR

...view details