കേരളം

kerala

ETV Bharat / bharat

ഇന്ത്യൻ അർധസൈനിക വിഭാഗത്തിൽ ട്രാൻസ്ജെൻഡറുകളെ ഉൾപ്പെടുത്തും - അർധസൈനിക വിഭാഗം

ട്രാൻസ് ജെന്‍ഡർ ഓഫീസർമാരെ അസിസ്റ്റന്‍റ് കമാൻഡന്‍ററായി നിയോഗിക്കുന്ന രീതികളെക്കുറിച്ച് സി‌എ‌പി‌എഫിന്‍റെ അഭിപ്രായം തേടിയിട്ടുണ്ട്.

Indian paramilitary  transgender officers  paramilitary forces  Central Armed Police Forces  paramilitary to induct transgenders  അർധസൈനിക വിഭാഗത്തിൽ ട്രാൻസ്ജെൻഡർ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തും  അർധസൈനിക വിഭാഗം  ട്രാൻസ്ജെൻഡർ
അർധസൈനിക

By

Published : Jul 2, 2020, 3:34 PM IST

ന്യൂഡൽഹി: അർധസൈനിക വിഭാഗങ്ങളിൽ ട്രാൻസ്ജെൻഡർ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്താൻ ഇന്ത്യൻ സർക്കാർ തീരുമാനിച്ചു. ഇതിനായി ആഭ്യന്തര മന്ത്രാലയം കേന്ദ്ര സായുധ സേനയിൽ നിന്ന് (സി‌എ‌പി‌എഫ്) നിർദേശങ്ങളും അഭിപ്രായങ്ങളും തേടി. ട്രാൻസ് ജെന്‍ഡർ ഓഫീസർമാരെ അസിസ്റ്റന്‍റ് കമാൻഡന്‍ററായി നിയോഗിക്കുന്ന രീതികളെക്കുറിച്ച് സി‌എ‌പി‌എഫിന്‍റെ അഭിപ്രായം തേടിയിട്ടുണ്ട്.

ട്രാൻസ്‌ജെൻഡർ സമൂഹത്തിന്‍റെ ഉന്നമനത്തിനായി ഇന്ത്യൻ സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അവരുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുന്നതിനായി 2019 മാർച്ച് 17ന് ട്രാൻസ്ജെൻഡർ പേഴ്‌സൺസ് (റൈറ്റ്സ് പ്രൊട്ടക്ഷൻ) ആക്ട് ലോക്‌സഭയിലെ സാമൂഹ്യനീതി, ശാക്തീകരണ സഹമന്ത്രി റട്ടാൻ ലാൽ കതാരിയ പ്രഖ്യാപിച്ചിരുന്നു. 2020 ജനുവരി 10 മുതൽ നിയമം പ്രാബല്യത്തിൽ വന്നു.

നിയമത്തിലെ 14-ാം വകുപ്പ് അനുസരിച്ച്, ട്രാൻസ്‌ജെൻഡേഴ്‌സിന്‍റെ തൊഴിൽ പരിശീലനം, സ്വയം തൊഴിൽ എന്നിവയുൾപ്പെടെ ഉപജീവനമാർഗ്ഗം സുഗമമാക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി ഉചിതമായ സർക്കാർ ക്ഷേമ പദ്ധതികളും ആവിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു. ട്രാൻസ്ജെൻഡേഴ്‌സിന്‍റെ ക്ഷേമത്തിനായി 2019-20 കാലയളവിൽ അഞ്ച് കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചിരുന്നു.

ABOUT THE AUTHOR

...view details