ഡെറാഡൂൺ: ഇന്ത്യൻ വംശജനും പ്രശസ്ത സാഹിത്യകാരനുമായ ഡോ. യോഗേന്ദ്ര കുമാർ ശർമയുടെ പേരക്കുട്ടി ശിവം ന്യൂസിലന്‍റില്‍ അജ്ഞാതന്‍റെ കുത്തേറ്റ് മരിച്ചു. കൊലപാതകത്തിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഓക്‌ലൻഡിൽ ഒരു സംഘം അജ്ഞാതർ ശിവത്തിന്‍റെ മുറിയിൽ കയറി അദ്ദേഹത്തെയും സുഹൃത്തിനെയും ആക്രമിക്കുകയായിരുന്നു. ശിവം സംഭവസ്ഥലത്ത് തന്നെ മരിച്ചു. സുഹൃത്ത് നിസാര പരിക്കുകളോടെ രക്ഷപെട്ടു.
ഡോ. യോഗേന്ദ്ര കുമാർ ശർമയുടെ പേരക്കുട്ടി ന്യൂസിലന്‍റില്‍ കുത്തേറ്റ് മരിച്ചു - Indian youth murdered in New Zealand
കൊലപാതകത്തിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഓക്‌ലൻഡിൽ ഒരു സംഘം അജ്ഞാതർ ശിവത്തിന്റ മുറിയിൽ കയറി അദ്ദേഹത്തെയും സുഹൃത്തിനെയും ആക്രമിക്കുകയായിരുന്നു
പ്രശസ്ത സാഹിത്യകാരൻ ഡോ. യോഗേന്ദ്ര കുമാർ ശർമയുടെ പേരക്കുട്ടി ന്യൂസിലാന്റിൽ കുത്തേറ്റ് മരിച്ചു
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ശിവത്തിന്‍റെ നെഞ്ചിൽ നിരവധി തവണ കുത്തേറ്റതായും ഇത് മരണത്തിലേക്ക് നയിച്ചതായും വെളിപ്പെടുത്തിയിട്ടുണ്ട്. ഉത്തരാഖണ്ഡിലെ റൂർക്കി സ്വദേശിയായ ശിവത്തിന് ഫിസിയോതെറാപ്പി രംഗത്ത് പ്രവർത്തിച്ചതിന് മുൻ രാഷ്ട്രപതി പ്രണബ് മുഖർജി സ്വർണ്ണ മെഡൽ നൽകി ആദരിച്ചിട്ടുണ്ട്.തുടർന്ന് ന്യൂസിലാന്‍റിലെ പ്രശസ്തമായ ഒരു കോളേജിൽ നിന്ന് ഫിസിയോതെറാപ്പിയിൽ (എംപിടി) ബിരുദാനന്തര ബിരുദം നേടി. അതിനുശേഷം ഓക്‌ലൻഡിൽ ഡോക്ടറായി ജോലി ചെയ്യുകയായിരുന്നു.
TAGGED:
Dr. Yogendra Nath Sharma