മുംബൈ: ഇന്ത്യൻ നാവിക സേനയുടെ സ്‌കോര്‍പീൻ ശ്രേണിയിലുള്ള അഞ്ചാമത്തെ അന്തര്‍വാഹിനിയായ 'വാഗിര്‍' നീറ്റിലിറങ്ങി. വ്യാഴാഴ്‌ച മുംബൈയിലെ മാസഗോണ്‍ ഡോക്കില്‍ നടന്ന ചടങ്ങില്‍ ആഭ്യന്തര സഹമന്ത്രി ശ്രിപാദ് നായിക് വാഗിര്‍ നാവികസേനയ്‌ക്ക് സമര്‍പ്പിച്ചു. വീഡിയോ കോണ്‍ഫറൻസ് മുഖേനയായിരുന്നു മന്ത്രി ചടങ്ങില്‍ പങ്കെടുത്തത്. ഇന്ത്യയില്‍ നിര്‍മിക്കുന്ന കാല്‍വരി വിഭാഗത്തില്‍പ്പെട്ട ആറ് അന്തര്‍വാഹിനികളില്‍ അഞ്ചാമത്തേതാണ് വാഗിര്‍. ഫ്രഞ്ച് നാവിക പ്രതിരോധ കമ്പനിയായ ഡിസിഎൻഎസ് ആണ് അന്തര്‍വാഹിനി ഡിസൈൻ ചെയ്‌തിരിക്കുന്നത്. ഇന്ത്യൻ നേവിയുടെ പ്രോജക്‌ട് -75 ലൂടെയാണ് നിര്‍മാണം പൂര്‍ത്തിയായത്.
കടലില്‍ കരുത്താകാൻ 'വാഗിര്‍'; പുതിയ അന്തര്‍വാഹിനി നീറ്റിലിറങ്ങി
ഇന്ത്യയില്‍ നിര്‍മിക്കുന്ന കാല്‍വരി വിഭാഗത്തില്‍പ്പെട്ട ആറ് അന്തര്‍വാഹിനികളില്‍ അഞ്ചാമത്തേതാണ് വാഗിര്‍.
കടലില്‍ കരുത്താകാൻ 'വാഗിര്‍'; പുതിയ അന്തര്‍വാഹിനി നീറ്റിലിറങ്ങി
ഇന്ത്യയില്‍ നിര്‍മിക്കുന്ന ആറ് അന്തര്‍വാഹിനികളില്‍ ഒന്നാമത്തേതായ ഐഎൻഎസ് കാല്‍വരി 2017ലാണ് നീറ്റിലിറങ്ങിയത്. പിന്നാലെ ഖണ്ഡേരി, കരഞ്ജ്, വേല എന്നിവയും നീറ്റിലിറങ്ങി. വെള്ളത്തിന് മുകളില്‍ നിന്നും വെള്ളത്തിനടിയില്‍ നിന്നും ആക്രമണം നടത്താൻ ശേഷിയുള്ളവയാണ് ഈ അന്തര്‍വാഹിനികള്‍. ചാരപ്രവര്‍ത്തനം, മൈൻ സ്ഥാപിക്കല്‍, നിരീക്ഷണം തുടങ്ങിയ നീക്കങ്ങള്‍ക്കും അന്തര്‍വാഹിനികള്‍ സജ്ജമാണ്.