കേരളം

kerala

ETV Bharat / bharat

ഇന്ത്യൻ നാവികസേനാ മേധാവി  ശ്രീലങ്കയിലേക്ക് - Sri Lankan government

ഡിസംബർ 22 ന് ട്രിങ്കോമലിയിലെ നേവൽ മാരിടൈം അക്കാദമിയിൽ നടത്താനിരിക്കുന്ന 60-ാമത് ഇൻ ടേക്ക് മിഡ്‌ഷിപ്മെൻമാരുടെ പാസിംഗ് ഔട്ട് പരേഡിലും കരംബീർ സിംഗ് മുഖ്യാതിഥിയായി പങ്കെടുക്കും.

Indian Navy  Admiral Karambir Singh  maritime relations  Sri Lankan government  ഇന്ത്യൻ നാവികസേനാ മേധാവി വ്യാഴാഴ്‌ച്ച ശ്രീലങ്കയിലേക്ക് പുറപ്പെടും
ഇന്ത്യൻ നാവികസേനാ മേധാവി വ്യാഴാഴ്‌ച്ച ശ്രീലങ്കയിലേക്ക് പുറപ്പെടും

By

Published : Dec 19, 2019, 10:18 AM IST

ന്യൂഡൽഹി:ശ്രീലങ്കയുമായുള്ള സമുദ്ര ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യൻ നാവികസേനാ മേധാവി അഡ്‌മിറൽ കരംബീർ സിംഗ് നാല് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് ശ്രീലങ്കയിലേക്ക് പുറപ്പെടും. പുതിയ ശ്രീലങ്കൻ പ്രസിഡന്‍റ് ഗോതാബയ രാജപക്സെ ഇന്ത്യയിൽ സന്ദർശനം നടത്തി ഒരു മാസത്തിന് ശേഷമാണ് ശ്രീലങ്കയിലെ ഇന്ത്യൻ ചീഫ് ഓഫ് നേവൽ സ്റ്റാഫിന്‍റെ ഇന്ത്യൻ (സിഎൻഎസ്) സന്ദർശനം. ശ്രീലങ്കൻ നേവി കമാൻഡർ വൈസ് അഡ്‌മിറൽ പിയാൽ ഡി സിൽവ, മറ്റ് സർവീസ് മേധാവികൾ, ശ്രീലങ്കയിലെ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ എന്നിവരുമായി സിംഗ് ഉഭയകക്ഷി ചർച്ച നടത്തുമെന്ന് ഔദ്യോഗിക പ്രസ്‌താവനയിൽ പറയുന്നു. ഡിസംബർ 22 ന് ട്രിങ്കോമലിയിലെ നേവൽ മാരിടൈം അക്കാദമിയിൽ നടത്താനിരിക്കുന്ന 60-ാമത് ഇൻ ടേക്ക് മിഡ്‌ഷിപ്മെൻമാരുടെ പാസിംഗ് ഔട്ട് പരേഡിലും കരംബീർ സിംഗ് മുഖ്യാതിഥിയായി പങ്കെടുക്കും.

ABOUT THE AUTHOR

...view details