ന്യൂഡല്‍ഹി:നൈജീരിയയില്‍ വച്ച് 18 ഇന്ത്യക്കാരുള്ള എണ്ണക്കപ്പല്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത സംഭവത്തില്‍ നൈജീരിയന്‍ സര്‍ക്കാരുമായി ഇന്ത്യ ബന്ധപ്പെട്ടു. ഹോങ്കോങ് രജിസ്‌ട്രേഷനിലുള്ള എണ്ണക്കപ്പല്‍ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയുടെ അതിര്‍ത്തിയില്‍ വച്ചാണ് ചൊവ്വാഴ്ച രാത്രി കൊള്ളക്കാര്‍ തട്ടിയെടുത്തത്. കപ്പലിലെ 19 ജീവനക്കാരില്‍ 18 പേർ ഇന്ത്യക്കാരും ഒരാൾ തുർക്കി പൗരനുമാണ്.
കപ്പലിലെ ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള ശ്രമം ഊര്‍ജിതം - ഇന്ത്യക്കാരടങ്ങുന്ന കപ്പല്‍ തട്ടിയെത്തു വാര്‍ത്ത
കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത എണ്ണക്കപ്പില്‍ 18 ഇന്ത്യക്കാരാണുള്ളത്.
ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള ഊര്‍ജിതമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും, നൈജീരിയന്‍ സര്‍ക്കാരിനോടും, സുരക്ഷാവിഭാഗത്തോടും ഇന്ത്യ ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നും ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‌തു.
സൊമാലിയയില്‍ നിന്നുള്ള കടല്‍ക്കൊള്ളക്കാര്‍ ഈ മേഖലയില്‍ ആക്രമണങ്ങള്‍ നടത്തി കപ്പലുകള്‍ പിടിച്ചെടുക്കുന്നത്. പതിവാണ്. അതിനാല്‍ തന്നെ ശക്‌തമായി സുരക്ഷാ മുന്‍കരുതലുകളോടെ മാത്രമാണ് ഈ മേഖലയിലൂടെ കപ്പലുകള്‍ സഞ്ചരിച്ചിരുന്നത്. എന്നാല്‍ ഹോങ്കോങ് കപ്പലില്‍ യാതൊരു സുരക്ഷാ സൗകര്യങ്ങളും ഇല്ലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. കിഴക്കൻ ആഫ്രിക്കൻ തീരത്ത് ഇന്ത്യൻ നാവിക സേനയെ വിന്യസിച്ചിട്ടുണ്ടെങ്കിലും പടിഞ്ഞാറൻ തീരത്ത് നാവിക സാന്നിധ്യം ദുർബലമാണ്. ഈ സാഹചര്യം മുതലെടുത്താണ് കൊള്ളക്കാര്‍ ആക്രകണം നടത്തിയത്.
TAGGED:
നൈജീരിയ വാര്‍ത്ത