കേരളം

kerala

ETV Bharat / bharat

ഇന്ത്യ-ചൈന തര്‍ക്കം; വീണ്ടും ചര്‍ച്ചക്കൊരുങ്ങി സൈന്യം

ലഫ്‌റ്റനന്‍റ് ജനറൽ ഹരീന്ദർ സിംഗ് ഉൾപ്പെടെയുള്ളവര്‍ സൗത്ത് സിൻജിയാങ് മിലിട്ടറി ലഡാക്കിലെ കമാൻഡർ മേജർ ജനറൽ ലിയു ലിനുമായി ചർച്ച നടത്തിയിരുന്നു

ഇന്ത്യൻ സൈന്യം ചൈനയുമായി ചർച്ചയ്ക്ക് തയാറെടുക്കുന്നു ഇന്ത്യൻ സൈന്യം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് സൗത്ത് സിൻജിയാങ് മിലിട്ടറി ലഡാക്കിലെ Indian military team
ഇന്ത്യൻ സൈന്യം ചൈനയുമായി ചർച്ചയ്ക്ക് തയാറെടുക്കുന്നു

By

Published : Jun 9, 2020, 2:43 PM IST

ഡൽഹി: ഇന്ത്യൻ സൈന്യം ചൈനയുമായി ചർച്ചയ്ക്ക് തയാറെടുക്കുന്നു. കിഴക്കൻ ലഡാക്കിൽ നിലനിൽക്കുന്ന തർക്കം പരിഹരിക്കാനുള്ള ചർച്ചകൾ വരും ദിവസങ്ങളിൽ ഉണ്ടാകുമെന്ന് സൂചന. കരസേനയുടെ ആസ്ഥാനത്തുനിന്നും സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നുമുള്ള നിർദേശങ്ങൾ സംഘത്തിന് നൽകിയിട്ടുണ്ട്. നേരത്തെ ലഫ്റ്റനന്‍റ് ജനറൽ ഹരീന്ദർ സിംഗ് ഉൾപ്പെടെയുള്ളവര്‍ സൗത്ത് സിൻജിയാങ് മിലിട്ടറി ലഡാക്കിലെ കമാൻഡർ മേജർ ജനറൽ ലിയു ലിനുമായി ചർച്ച നടത്തിയിരുന്നു. ഇരുപക്ഷവും സമന്വയത്തിന് തയ്യാറാകാത്തതിനാൽ പ്രശ്നത്തിന് പരിഹാരം കാണാനായില്ല.

തിങ്കളാഴ്ച പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ചൈനയുമായി നയതന്ത്ര തലത്തിലാണ് ചർച്ച നടക്കുന്നതെന്ന് വ്യക്തമാക്കിയിരുന്നു. കലഹങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചകൾ തുടരാൻ ഇരു രാജ്യങ്ങളും സമ്മതിച്ചിട്ടുണ്ട്. രാജ്യത്തിന്‍റെ നേതൃത്വം ശക്തമായ കൈകളിലാണെന്നും ഇന്ത്യയുടെ ആത്മാഭിമാനത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ഫിംഗർ ഏരിയ, പാംഗോംഗ് ത്സോ തടാകം, ഗാൽവാൻ താഴ്വര എന്നിവയുൾപ്പെടെ അതിര്‍ത്തിയില്‍ നിരവധി സ്ഥലങ്ങളിൽ ചൈന സൈനികരെ വിന്യസിക്കാൻ തുടങ്ങിയതോടെയാണ് ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷ സാധ്യത ഉടലെടുത്തത്.

ABOUT THE AUTHOR

...view details