കേരളം

kerala

ETV Bharat / bharat

ഇന്ത്യ-ജപ്പാന്‍ സംയുക്ത സൈനികാഭ്യാസം മിസോറാമില്‍ - latest missoram

മിസോറാമിലെ ഇന്ത്യന്‍, ജാപ്പനീസ് ആര്‍മി സംഘങ്ങള്‍ സംയുക്തമായി നിരവധി സൈനികാഭ്യാസങ്ങള്‍ നടത്തി. പര്‍വ്വത പ്രദേശങ്ങളിലെ കലാപം, ഭീകരവാദം എന്നിവക്കെതിരെ സൈനികര്‍ക്ക് സംയുക്ത പരിശീലനം നല്‍കുകയെന്നതാണ് അഭ്യാസത്തിന്‍റെ ലക്ഷ്യം.

ഇന്ത്യ-ജപ്പാന്‍ സംയുക്ത സൈനികഭ്യാസം മിസോറാമില്‍

By

Published : Oct 26, 2019, 5:34 PM IST

ഐസ്‌വാള്‍(മിസോറാം): മിസോറാമിലെ വൈറെങ്ങ്ട പട്ടണത്തില്‍ ഇന്ത്യന്‍, ജാപ്പനീസ് കരസേനാംഗങ്ങള്‍ സംയുക്തമായി സൈനികാഭ്യാസങ്ങള്‍ പരിശീലിച്ചു. ഇന്ത്യ-ജാപ്പനീസ് ഉഭയകക്ഷി വാര്‍ഷിക സൈനികാഭ്യാസമായ ധര്‍മ്മ ഗാര്‍ഡിയന്‍-2019 ന്‍റെ രണ്ടാം പതിപ്പ് ഒക്ടോബര്‍ 19 ന് വെറെങ്ങ്ടയിലെ സിഐജെഡബ്ല്യുഎസ് സ്കൂളില്‍ വച്ചു നടത്തിയിരുന്നു. ഇതിന്‍റെ ഭാഗമായാണ് സംയുക്ത സൈനികാഭ്യാസം.

ജാപ്പനീസ് സംഘത്തെ പ്രതിനിധീകരിച്ച് 34-ാമത് ഇന്‍ഫന്‍ട്രി റെജിമെന്‍റ്, ജപ്പാനീസ് ഗ്രണ്ട് സെല്‍ഫ് ഡിഫന്‍സ് ഫോഴ്‌സിന്‍റെ ഒന്നാം ഭാഗവും ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിച്ച് ഡോഗ്ര റെജിമെന്‍റിന്‍റെ ഒരു ബറ്റാലിയനും 25 സൈനികരും പരിശീലനത്തില്‍ പങ്കെടുത്തു. പര്‍വ്വത പ്രദേശങ്ങളിലെ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രതിരോധിക്കുന്നതിന് സൈനികര്‍ക്ക് പരിശീലനം നല്‍കുക എന്നതാണ് അഭ്യാസത്തിന്‍റെ ലക്ഷ്യം. ധര്‍മ്മ ഗാര്‍ഡിയന്‍ -2019 ഇന്ത്യയും ജപ്പാനും തമ്മിലുള്ള ദീര്‍ഘകാല തന്ത്രപരമായ ബന്ധം കൂടുതല്‍ ശക്തമാക്കുമെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

For All Latest Updates

ABOUT THE AUTHOR

...view details