ന്യൂഡൽഹി:കുടുംബ സംവിധാനത്തിനും മൂല്യങ്ങൾക്കും ഉന്നൽ നൽകുന്നതാണ് ഇന്ത്യൻ സംസ്കാരത്തിന്‍റെ സവിശേഷതയെന്നും ഈ മൂല്യങ്ങൾ സംരക്ഷിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും ഉത്സവങ്ങൾ പ്രധാന പങ്ക് വഹിക്കുന്നുവെന്നും ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. എല്ലാ സഹോദരി സഹോദരൻമാർക്കും രക്ഷബന്ധൻ വിശേഷപ്പെട്ട ദിവസമാണെന്ന് ഫേസ്ബുക്കിലുടെ അദ്ദേഹം പറഞ്ഞു. സഹോദരങ്ങൾ തമ്മിലുള്ള ബന്ധം പുതുക്കാനും സന്തോഷിക്കാനും ഉള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ ഉത്സവങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ചും യുവതലമുറയെ ബോധവാന്മാരാക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ഇത്തരം ഉത്സവങ്ങള്‍ ശരിയായ മൂല്യങ്ങളും ധാർമ്മികതയും പഠിക്കാൻ പുതു തലമുറയെ പ്രാപ്തരാക്കുമെന്നും നായിഡു പറഞ്ഞു.ഇതിഹാസങ്ങൾ, നാടോടി കഥകൾ, ആചാരങ്ങൾ, ഉത്സവങ്ങൾ എന്നിവയിലൂടെ കുടുംബമൂല്യങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്നും രാമായണത്തിലെ കഥകളെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.