ജയ്പൂർ:ഇറാനിൽ നിന്നും രാജസ്ഥാനിൽ എത്തിച്ച ഇന്ത്യക്കാരിൽ ഒരാൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് 19 ബാധിതരുടെ എണ്ണം 60 ആയി. 41 വയസുകാരനായ ലഡാക്ക് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇദ്ദേഹം ജോധ്പൂരിലെ എസ്.എൻ മെഡിക്കൽ കോളജിൽ ചികിത്സയിലാണെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി രോഹിത് കുമാർ സിംഗ് അറിയിച്ചു.
രാജസ്ഥാനില്‍ ഇറാനിൽ നിന്ന് എത്തിയ ആൾക്ക് കൊവിഡ് - രാജസ്ഥാൻ
41 വയസുകാരനായ ലഡാക്ക് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രാജസ്ഥാനിൽ രോഗികളുടെ എണ്ണം 60 ആയി

ഇറാനിൽ നിന്ന് എത്തിയ ആൾക്ക് കൊവിഡ്; രാജസ്ഥാനിൽ രോഗികളുടെ എണ്ണം 60 ആയി
കഴിഞ്ഞ ആഴ്ചയാണ് ഇയാൾ ഇറാനിൽ നിന്നും ഇന്ത്യയിലെത്തിയത്. 72 വയസുള്ള ഇദ്ദേഹത്തിന്റെ അമ്മക്ക് രോഗം ബാധിച്ചിട്ടില്ല.മൊത്തം 1036 പേരാണ് ഇറാനിൽ നിന്നും ഇന്ത്യയിൽ എത്തിയിട്ടുള്ളത്. ഇതിൽ 552 പേരെ ജോധ്പൂരിലേക്കും 484 പേരെ ജയ്സാൽമീറിൽ ആർമി വെൽനസ് സെന്‍ററുകളിലേക്കുമാണ് നിരീക്ഷണത്തിനായി എത്തിച്ചത്.