കേരളം

kerala

ETV Bharat / bharat

ഇന്ത്യൻ സമ്പദ് വ്യവസ്ഥ അഞ്ചു വർഷം കൊണ്ട് തകർന്നു; യെച്ചൂരി

കഴിഞ്ഞ അഞ്ചു വർഷത്തിൽ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കൂടുതലായിരുന്നെന്നും ഇതിനെല്ലാം കണക്ക് പറയേണ്ട സമയമാണിതെന്നും യെച്ചൂരി തന്‍റെ ട്വീറ്റുകളിലൂടെ ആരോപിച്ചു.

ഫയൽ ചിത്രം

By

Published : Mar 31, 2019, 2:01 AM IST

മോദി സർക്കാർ അഞ്ചു വർഷത്തിൽ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ തകർത്തെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തന്‍റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് യെച്ചൂരി ആരോപണം ഉന്നയിച്ചത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെയുണ്ടായ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ കണക്കുകൾ നിരത്തിയാണ് യെച്ചൂരി മോദി സർക്കാരിനെതിരെ ആഞ്ഞടിച്ചത്.

ധനമന്ത്രി ബ്ലോഗ് എഴുതുന്ന തിരക്കിലും പ്രധാനമന്ത്രി കള്ള വാഗ്ദാനങ്ങൾ നൽകുന്നതിന്‍റെ തിരക്കിലുമാണ്. അഞ്ചു വർഷത്തിൽ സമ്പദ് വ്യവസ്ഥ എങ്ങിനെ തകർന്നു എന്നതിന്‍റെ കൂടുതൽ തെളിവുകളാണ് ഇത്. ഈ തകർച്ചയുടെ ഉത്തരവാദികളെ പിടികൂടേണ്ട സമയമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യം ഏറ്റവും വലിയ രീതിയിൽ തൊഴിലില്ലായ്മ നേരിട്ടത് കഴിഞ്ഞ അഞ്ചു വർഷത്തിനിടയിലാണെന്നും യെച്ചൂരി ട്വീറ്റ് ചെയ്തു. 10 കോടി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന 2014ലെ വാഗ്ദാനം പാഴായെന്നും ഇതിനെല്ലാം കണക്ക് പറയണ്ട സമയാണിതെന്നും യെച്ചൂരി ട്വീറ്റുകളിൽ പറയുന്നു.

ABOUT THE AUTHOR

...view details