കേരളം

kerala

ETV Bharat / bharat

കശ്‌മീര്‍ വിഷയത്തില്‍ പാകിസ്ഥാൻ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു: ശശി തരൂര്‍ - sashi tharoor latest news

സെര്‍ബിയയില്‍ നടക്കുന്ന ഇന്‍റര്‍ പാര്‍ലമെന്‍ററി യൂണിയൻ സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിക്കുകയായിരുന്നു തരൂര്‍

ഇന്‍റര്‍ പാര്‍ലമെന്‍ററി യൂണിയൻ സമ്മേളനത്തില്‍ തരൂര്‍ സംസാരിക്കുന്നു

By

Published : Oct 17, 2019, 9:55 AM IST

ന്യൂഡല്‍ഹി:സെര്‍ബിയയില്‍ നടക്കുന്ന ഇന്‍റര്‍ പാര്‍ലമെന്‍ററി യൂണിയൻ സമ്മേളനത്തില്‍ കശ്‌മീര്‍ വിഷയം പാകിസ്ഥാൻ ഉന്നയിക്കുന്നതിനെതിരെ ഇന്ത്യ. ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ തലയിടാൻ പാകിസ്ഥാൻ വിഫല ശ്രമം നടത്തുകയാണെന്ന് സംഘത്തെ പ്രതിനിധീകരിച്ച് ശശി തരൂര്‍ എം.പി പറഞ്ഞു.കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാൻ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള പാകിസ്ഥാന്‍റെ ശ്രമം അനുവദിക്കില്ല. പാര്‍ലമെന്‍റേറിയന്മാര്‍ ചെളിവാരിയെറിയുക അല്ല വേണ്ടതെന്നും അദ്ദേഹം പാകിസ്ഥാനെ ഓര്‍മപ്പെടുത്തി. ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണ് ഞാൻ. കശ്മീര്‍ വിഷയത്തില്‍ ഞങ്ങളുടെ സര്‍ക്കാരുമായി വിഭിന്ന അഭിപ്രായമുണ്ടെങ്കില്‍ ജനാധിപത്യപരമായി വിഷയം സഭയില്‍ ചര്‍ച്ച ചെയ്യാന്‍ ഞങ്ങള്‍ക്ക് അറിയാം. അതിനായി അതിര്‍ത്തിയില്‍ നിന്നുള്ള സഹായം ആവശ്യമില്ലെന്നും തരൂര്‍ പറഞ്ഞു.

അതിര്‍ത്തിയില്‍ ഭീകരാക്രമണം നടത്തുന്ന രാജ്യം തന്നെ കശ്മീരില്‍ വേറിട്ട മുഖം കാണിക്കുന്നത് വിരോധാഭാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക് സഭ സ്പീക്കര്‍ ഓം ബിര്‍ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് സെര്‍ബിയില്‍ നടന്ന ഇന്‍റര്‍ പാര്‍ലമെന്‍ററി യൂണിയൻ അസംബ്ലിയെ പ്രതിനിധാനം ചെയ്യുന്നത്. തരൂരിന് പുറമേ കനിമൊഴി കരുണാനിധി, വാൻസുക് സീം, രാം കുമാർ വർമ്മ, സസ്മിത് പത്ര എന്നിവരടങ്ങുന്ന എം‌പിമാരും പ്രതിനിധി സംഘത്തിലുണ്ട്.

ABOUT THE AUTHOR

...view details