ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ ഇന്ത്യ ചൈന സംഘര്‍ഷത്തെ തുടര്‍ന്ന് തുടർച്ചയായ മൂന്നാം ദിവസവും ഇരുരാജ്യങ്ങളുടെയും മേജര്‍ ജനറല്‍ തല ചര്‍ച്ച നടന്നു. കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്വരയിൽ സൈനികരുടെ പിൻമാറ്റത്തെക്കുറിച്ചും സാധാരണ നില പുനസ്ഥാപിക്കുന്നതിനെക്കുറിച്ചുമാണ് ഉന്നതതല ചർച്ച നടക്കുന്നത്. തിങ്കളാഴ്‌ച രാത്രി ഗൽവാൻ താഴ്‌വരയില്‍ ചൈനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു കേണൽ ഉൾപ്പെടെ ഇരുപത് ഇന്ത്യൻ സൈനികർ വീരമ്യുത്യു വരിച്ചു. ഏറ്റുമുട്ടലിൽ 18ഓളം ഇന്ത്യൻ സൈനികർക്ക് ഗുരുതരമായി പരിക്കേറ്റു.
ഇന്ത്യ-ചൈന സംഘര്‍ഷം; മേജര്‍ ജനറല്‍ തല ചര്‍ച്ച മൂന്നാം ദിവസത്തില്‍ - ഇന്ത്യ ചൈന യുദ്ധം
1967ൽ നാഥു ലാ ചുരത്തിൽ ഉണ്ടായ ഇന്ത്യ - ചൈന സംഘർഷത്തിൽ ഇന്ത്യയുടെ 80 സൈനികർ വീരമൃത്യു വരിച്ചതിന് ശേഷം ഉണ്ടായ ഏറ്റവും വലിയ സംഘർഷമാണിത്.
![ഇന്ത്യ-ചൈന സംഘര്‍ഷം; മേജര്‍ ജനറല്‍ തല ചര്‍ച്ച മൂന്നാം ദിവസത്തില്‍ Indian army chinese army nathu la galwan valley India China hold talks disengagement of troops ഇന്ത്യ ചൈന ഇന്ത്യ ചൈന വാര്‍ത്ത ഇന്ത്യ ചൈ നിലപാട് ഇന്ത്യ ചൈന ലേറ്റസ്റ്റ് വാര്‍ത്ത ഇന്ത്യ ചൈന യുദ്ധം ഗല്‍വാൻ താഴ്‌വര](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7666984-1006-7666984-1592470611204.jpg)
ഗൽവൻ താഴ്‍വരയിൽ ചൊവ്വാഴ്‌ചയും ബുധനാഴ്ചയും നടന്ന മേജർതലചർച്ചകൾ ധാരണയാകാതെ പിരിഞ്ഞിരുന്നു. ജൂൺ ആറിന് നടന്ന ഉന്നതതല സൈനിക ചര്‍ച്ചയില്‍ മേഖലയിൽ നിന്ന് സൈനികരുടെ പിൻമാറ്റത്തെക്കുറിച്ചെടുത്ത ധാരണകളെപ്പറ്റി ബുധനാഴ്ച ഇരുരാജ്യങ്ങളും ചർച്ച ചെയ്തു. ഇന്ത്യക്ക് സമാധാനം വേണമെന്നും എന്നാൽ പ്രകോപിപ്പിച്ചാല്‍ ഉചിതമായ മറുപടി നൽകാൻ പ്രാപ്തിയുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയ്ക്ക് ശക്തമായ സന്ദേശം നല്‍കിയിരുന്നു. 1967ൽ നാഥു ലാ ചുരത്തിൽ ഉണ്ടായ ഇന്ത്യ - ചൈന സംഘർഷത്തിൽ ഇന്ത്യയുടെ 80 സൈനികർ വീരമൃത്യു വരിച്ചതിന് ശേഷം ഉണ്ടായ ഏറ്റവും വലിയ സംഘർഷമാണിത്. അന്ന് 300 ചൈനീസ് സൈനികരാണ് കൊല്ലപ്പെട്ടത്. മെയ് അഞ്ച് മുതൽ ഗൽവാനിലും കിഴക്കൻ ലഡാക്കിലെ മറ്റ് പല പ്രദേശങ്ങളിലും ഇരു സൈന്യങ്ങളും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു.