ന്യൂഡൽഹി: കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരെയുള്ള കർഷക പ്രക്ഷോഭത്തിന് പിന്തുണയറിയിച്ച് ഇന്ത്യൻ- കനേഡിയൻ ഗായകൻ ജാസ്സി. ബി ചൊവ്വാഴ്ച ഡൽഹിയിലെ സിംഗു അതിർത്തിയിൽ എത്തി. സിംഗു അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകരെ ഗായകൻ അഭിസംബോധന ചെയ്തു. കർഷക പ്രസ്ഥാനത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ യാതൊരു തെറ്റും കർഷകരുടെ ഭാഗത്ത് നിന്നുണ്ടാകരുതെന്ന് ജാസി. ബി അഭ്യർത്ഥിച്ചു.
കർഷകർക്ക് പിന്തുണയറിയിച്ച് ഗായകൻ ജാസ്സി. ബി സിംഗു അതിർത്തിയിൽ - ജാസ്സി. ബി
കർഷക പ്രസ്ഥാനത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ യാതൊരു തെറ്റും കർഷകരുടെ ഭാഗത്ത് നിന്നുണ്ടാകരുതെന്ന് ജാസി. ബി അഭ്യർത്ഥിച്ചു.
ഗായകൻ ജാസ്സി. ബി
ജാസി. ബി തന്‍റെ ട്വിറ്റർ അക്കൗണ്ടിലൂടെ കർഷകരുടെ പ്രതിഷേധത്തെക്കുറിച്ച് ലോകമെമ്പാടുമുള്ള ജനങ്ങളിലേക്ക് വിവരങ്ങൾ എത്തിക്കുന്നുണ്ട്. പ്രശസ്ത പഞ്ചാബി ഗായകരായ ഗുർഷാബാദ്, ഗലാവ് വാരിച്ച്, ഹാർഫ് ചീമ, ദിൽജിത് ദൊസഞ്ജ് എന്നിവർ ഡിസംബർ 5ന് കർഷകർക്ക് പിന്തുണയറിയിക്കാൻ ഇവിടെയെത്തിയിരുന്നു.