ന്യൂഡല്‍ഹി: രാജ്യത്തെ വിവിധയിടങ്ങളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇന്ത്യന്‍ ആര്‍മിയുടെ കാന്‍റീനുകളും അടച്ചുപൂട്ടി. എന്നാല്‍ അവശ്യസാധനങ്ങൾക്ക് വീട്ടില്‍ എത്തിച്ചുകൊടുക്കും. കന്‍റോൺമെന്‍റുകളിലും സൈനിക സ്റ്റേഷനുകളിലും സൈനിക നീക്കങ്ങൾക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും എല്ലാ സാഹചര്യങ്ങളിലും സൈനികര്‍ സാമൂഹ്യ അകലം പാലിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇന്ത്യന്‍ ആര്‍മിയുടെ കാന്‍റീനുകൾ അടച്ചു; അവശ്യസാധനങ്ങൾ വീട്ടിലെത്തിക്കും - ലോക്ക് ഡൗണ്‍
കന്‍റോൺമെന്‍റുകളിലും സൈനിക സ്റ്റേഷനുകളിലും സൈനിക നീക്കങ്ങൾക്ക് നിയന്ത്രണം
ഇന്ത്യന്‍ ആര്‍മിയുടെ കാന്‍റീനുകൾ അടച്ചു; അവശ്യസാധനങ്ങൾ വീട്ടിലെത്തിക്കും
പ്രതിരോധ മന്ത്രാലയത്തിലും ഇന്ത്യൻ ആർമി ആസ്ഥാനത്തും അവശ്യവിഭാഗങ്ങളും ഓഫീസുകളും മാത്രമേ ദിവസേന പ്രവർത്തിക്കൂവെന്ന് ഉദ്യോഗസ്ഥര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വര്‍ക്ക് ഫ്രം ഹോമും ചിലയിടത്ത് നടപ്പാക്കിയിട്ടുണ്ട്. കൊവിഡ് 19 പശ്ചാത്തലത്തില്‍ സേനയുമായി ബന്ധപ്പെട്ട എല്ലാ കോണ്‍ഫറന്‍സുകളും സെമിനാറുകളും നീട്ടിവെക്കുകയും ചെയ്‌തു.