ശ്രീനഗര്‍: കശ്മീരിലെ റംബാന്‍ ജില്ലയില്‍ തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ പരുക്കേറ്റ സൈനികന്‍ വീരമൃത്യു വരിച്ചു. ജൈസാല്‍മിറിലെ മൊഹാനഗർ സ്വദേശി നായിക്ക് രാജേന്ദ്ര സിങാണ്(27) മരിച്ചത്. ഭാര്യ: ജാമാനാ കാന്‍വാർ. അന്തരിച്ച സൈനികന് രാഷ്‌ട്രം ആദരാഞ്ജലികൾ അർപിച്ചു.
കശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ സൈനികന്‍ വീരമൃത്യു വരിച്ചു - സൈനികന്‍ വീരമൃത്യു വരിച്ചു
വീരമൃത്യു വരിച്ചത് ജൈസാല്‍മിറിലെ മൊഹാനഗർ സ്വദേശി നായിക്ക് രാജേന്ദ്ര സിങ്
സൈനികന്‍ വീരമൃത്യു വരിച്ചു
വിമാന മാർഗം സ്വദേശത്ത് എത്തിക്കുന്ന മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കരിക്കും. നായിക്ക് രാജേന്ദ്ര സിങ് ധീരനായ സൈനികനാണെന്നും അദ്ദേഹത്തിന്‍റെ ജീവത്യാഗത്തോട് രാജ്യം എന്നും കടപെട്ടിരിക്കുന്നുവെന്നും സൈന്യം വ്യക്തമാക്കി.