കേരളം

kerala

By

Published : Sep 15, 2019, 1:24 AM IST

ETV Bharat / bharat

പാക് ഷെല്ലാക്രമണം: സ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ഥികളെ സൈന്യം രക്ഷപ്പെടുത്തി

പാർപ്പിട- സ്‌കൂള്‍ മേഖലകളെ ലക്ഷ്യമിട്ട് പാകിസ്ഥാൻ മോർട്ടാർ ഷെല്ലാക്രമണ നടത്തിയതോടെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

ജനവാസ മേഖലകളെ ലക്ഷ്യമിട്ട് പാകിസ്ഥാൻ ഷെല്ലാക്രമണം

ശ്രീനഗർ: ജമ്മു കശ്മീരിലെ ബാലക്കോട്ടെ സെക്ടറിൽ പാകിസ്ഥാൻ അതിർത്തി കടന്നുള്ള ഷെല്ലാക്രമം നടത്തിയതോടെ മേഖലയിലെ സ്‌കൂളുകളില്‍ നിന്ന് വിദ്യാർഥികളെ ഇന്ത്യൻ സൈന്യം രക്ഷപ്പെടുത്തി. മൂന്ന് സ്കൂളിലെ കുട്ടികളെ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളിൽ കയറ്റി സുരക്ഷിത മേഖലയിലേക്ക് മാറ്റുകയായിരുന്നു. പാർപ്പിട- സ്‌കൂള്‍ മേഖലകളെ ലക്ഷ്യമിട്ട് ഇന്നലെ രാവിലെ മുതൽ പാകിസ്ഥാൻ മോർട്ടാർ ഷെല്ലാക്രമണം നടത്തിയിരുന്നു. പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചതോടെ മേഖലയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.

ജനവാസ മേഖലകളെ ലക്ഷ്യമിട്ട് പാകിസ്ഥാൻ ഷെല്ലാക്രമണം

പാക് ആക്രമണത്തിന് നേരെ ഇന്ത്യൻ സൈന്യം ശക്തമായ തിരിച്ചടി നൽകുന്നുണ്ട്. ഈ മാസം ആദ്യവും ജനവാസ കേന്ദ്രം ലക്ഷ്യമിട്ട് ആക്രമണം നടത്തിയിരുന്നു. ജൂലൈ മുതൽ രണ്ട് ജില്ലകളിൽ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിച്ചതിനെ തുടർന്ന് അഞ്ച് സൈനികരും 10 ദിവസം പ്രായമുള്ള കുഞ്ഞും ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ABOUT THE AUTHOR

...view details