കനത്ത മഞ്ഞുവീഴ്‌ച; മലമുകളില്‍ കുടുങ്ങിയ 390 പേരെ സൈന്യം രക്ഷപ്പെടുത്തി - മഞ്ഞുവീഴ്‌ച
മാര്‍ച്ച് ഏഴ്, എട്ട് തിയതികളിലുണ്ടായ കനത്ത മഞ്ഞുവീഴ്‌ചയിലാണ് സമദ്രനിരപ്പില്‍ നിന്നും 14,000 അടി മുകളില്‍ ജനങ്ങള്‍ കുടുങ്ങിയത്
![കനത്ത മഞ്ഞുവീഴ്‌ച; മലമുകളില്‍ കുടുങ്ങിയ 390 പേരെ സൈന്യം രക്ഷപ്പെടുത്തി Indian Army rescue Arunachal Pradesh Sela Pass Indian Army rescues 390 civilians ഇന്ത്യന്‍ ആര്‍മി മഞ്ഞുവീഴ്‌ച സേല പാസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6347287-412-6347287-1583741406637.jpg)
സേല പാസ്: അരുണാചല്‍ പ്രദേശില്‍ കനത്ത മഞ്ഞുവീഴ്‌ചയെത്തുടര്‍ന്ന് മലമുകളില്‍ കുടുങ്ങിയ 390 പേരെ സൈന്യം രക്ഷപ്പെടുത്തി. മാര്‍ച്ച് ഏഴ്, എട്ട് തിയതികളിലുണ്ടായ കനത്ത മഞ്ഞുവീഴ്‌ചയിലാണ് വിനോദ സഞ്ചാരികളും പ്രദേശവാസികളും അടങ്ങുന്ന സംഘം ഒറ്റപ്പെട്ടുപോയത്. സമുദ്രനിരപ്പില്‍ നിന്നും 14,000 അടി മുകളിലാണ് ഇവര്‍ കുടുങ്ങിക്കിടന്നത്. വിവരം അറിഞ്ഞ് സൈന്യം നടത്തിയ സാഹസികമായ രക്ഷാപ്രവര്‍ത്തനമാണ് ഇവരുടെ ജീവന്‍ രക്ഷിച്ചത്. ഒരു ഡിഗ്രി സെല്‍ഷ്യസില്‍ പതിനാറ് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് ഇവരെ രക്ഷപ്പെടുത്തിയത്.