രാജസ്ഥാനിൽ സൈനികൻ സ്വയം വെടിയുതിര്‍ത്ത് മരിച്ചു - ഒഡീഷ
ഒഡീഷ സ്വദേശി രാജേഷ് കുമാർ (28) ആണ് മരിച്ചത്. വെടിയുതിര്‍ത്ത ശബ്ദം കേട്ട് എത്തിയ സഹപ്രവര്‍ത്തകര്‍ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു
രാജസ്ഥാനിൽ സൈനികൻ സ്വയം വെടിവച്ച് മരിച്ചു
ജയ്‌പൂർ: രാജസ്ഥാനിലെ ജോധ്‌പൂരില്‍ ആർമി കന്‍റോൺമെന്‍റിൽ സൈനികൻ സ്വയം വെടിവച്ച് മരിച്ചു. ഒഡീഷ സ്വദേശി രാജേഷ് കുമാർ (28) ആണ് മരിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് 103 സൈനികർക്കൊപ്പം ഷിക്കർഗഡിലായിരുന്നു അദ്ദേഹം. വെടിയുതിര്‍ത്ത ശബ്ദം കേട്ട് സഹപ്രവർത്തകർ എത്തി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി എംജിഎച്ച് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.