കേരളം

kerala

ETV Bharat / bharat

പാക് അധീന കശ്മീരിനായി സൈന്യം എന്തിനും തയ്യാറെന്ന് ബിപിൻ റാവത്ത് - ബിബിൻ റാവത്ത്

സർക്കാരിന്‍റെ ഏത് നിർദ്ദേശവും നടപ്പാക്കാൻ കരസേന തയ്യാറാണെന്ന് കരസേന മേധാവി ബിപിൻ റാവത്ത് പറ‍ഞ്ഞു

പാക് അധീന കാശ്മീരിൽ എന്തിനും തയ്യാർ : ബിബിൻ റാവത്ത്

By

Published : Sep 12, 2019, 4:44 PM IST

ലക്‌നൗ : പാക് അധീന കശ്മീരിൽ എന്ത് പ്രവർത്തനത്തിനും ഇന്ത്യൻ സൈന്യം തയ്യാറെന്ന് കരസേന മേധാവി ബിബിൻ റാവത്ത്. സൈന്യം എന്തിനും തയ്യാറാണെന്നും തീരുമാനം എടുക്കേണ്ടത് സർക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കശ്മീരിലെ ജനങ്ങൾ അവിടെ നടക്കുന്ന കാര്യങ്ങൾ അവർക്ക് വേണ്ടിയാണെന്ന് മനസ്സിലാക്കണമെന്നും അത് ജമ്മു കാശ്മീരിനെ ഇന്ത്യയോട് കൂട്ടിച്ചേർക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി. കശ്മീരിലെ ജനങ്ങൾ അവിടുത്തെ സേനയ്ക്ക് സമാധാനപരമായ അന്തരീക്ഷം കൊണ്ടുവരാൻ അവസരം നൽകണമെന്നും എന്നാൽ മാത്രമേ ഇത്രയും വർഷം കിട്ടാതിരുന്ന സമാധാനം എന്താണെന്ന് അറിയാൻ കഴിയുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ പാക് അധീന കശ്മീരിനെ തിരിച്ചുപിടിച്ച് ഇന്ത്യയുടെ ഭാഗമാക്കുകയാണ് മോദി സർക്കാരിന്‍റെ അടുത്ത അജണ്ടയെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങും വ്യക്തമാക്കിയിരുന്നു.

ABOUT THE AUTHOR

...view details