അരുണാചൽ പ്രദേശിൽ കാട്ടുതീ; ആളപായമില്ല - തീ പിടിത്തം
സൈന്യത്തിന്‍റെയും വനം വകുപ്പിന്‍റെയും സംയുക്ത പരിശ്രമത്തെത്തുടർന്ന് തീ നിയന്ത്ര വിധേയമാക്കി
![അരുണാചൽ പ്രദേശിൽ കാട്ടുതീ; ആളപായമില്ല Army help to control forest fire Indian Army helps authorities to control fire Indian Army helps authorities to control forest fire in Arunachal Forest fire in Arunachal ഇറ്റാനഗർ വെസ്റ്റ് കാമെങ്ങ് തീ പിടിത്തം ഇന്ത്യൻ സൈന്യം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10539903-142-10539903-1612746441950.jpg)
അരുണാചൽ പ്രദേശിൽ തീ പിടിത്തം; ആളപായമില്ല
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ വെസ്റ്റ് കാമെങ്ങിൽ കാട്ടുതീ. പ്രദേശത്തെ ചില്ലിപ്പം മൊണാസ്ട്രിക്ക് സമീപത്താണ് തീ പടർന്ന് പിടിച്ചത്. സൈന്യത്തിന്‍റെയും വനം വകുപ്പിന്‍റെയും സംയുക്ത പരിശ്രമത്തെത്തുടർന്ന് തീ നിയന്ത്ര വിധേയമാക്കിയതായി ഇന്ത്യൻ സൈന്യത്തിന്‍റെ ഈസ്റ്റേൺ വിഭാഗം ട്വിറ്ററിലൂടെ അറിയിച്ചു.