ന്യൂഡല്‍ഹി:യുവതിക്ക് ട്രെയിനില്‍ പ്രസവ വേദന. സഹായിക്കാന്‍ എത്തിയത് ആര്‍മി ഡോക്ടര്‍മാര്‍. ഹൗറ എക്‌സ്‌പ്രസില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. പ്രസവത്തിന് ഡോക്ടര്‍ പറഞ്ഞ തിയതിയോ പ്രത്യേകിച്ച് അനാരോഗ്യങ്ങളോ യുവതിക്ക് ഉണ്ടായിരുന്നില്ല. യാത്ര തുടങ്ങി അല്‍പസമയത്തിനകം യുവതിക്ക് പ്രസവ വേദന തുടങ്ങി. ഓടുന്ന ട്രെയിനിൽ എന്തുചെയ്യണമെന്നറിയാതെ മറ്റ് യാത്രക്കാര്‍ ആശങ്കയിലായപ്പോഴാണ് ഇതേ വണ്ടിയിലെ യാത്രക്കാരായ രണ്ട് സൈനിക ഡോക്ടര്‍മാര്‍ രക്ഷകരായി എത്തിയത്.
യുവതിക്ക് ട്രെയിനില്‍ വച്ച് പ്രസവ വേദന; മാലാഖമാരായെത്തി ആര്‍മി ഡോക്ടര്‍മാര്‍ - ക്യാപ്റ്റന്‍ അമന്‍ദീപ്
ഉത്തര്‍പ്രദേശിലെ ഗുരുദാസ്‌പൂര്‍ സൈനികാശുപത്രിയിലെ ഡോക്ടര്‍മാരായ ക്യാപ്റ്റന്‍ ലളിതയും ക്യാപ്റ്റന്‍ അമന്‍ദീപുമാണ് യുവതിയെ സഹായിച്ചത്
![യുവതിക്ക് ട്രെയിനില്‍ വച്ച് പ്രസവ വേദന; മാലാഖമാരായെത്തി ആര്‍മി ഡോക്ടര്‍മാര്‍ premature baby deliver in Howrah Express Howrah Express 172 Army Hospital. Captain Lalitha Captain Amandeep ട്രെയിനില്‍ പ്രസവ വേദന ആര്‍മി ഡോക്ടര്‍മാര്‍ ക്യാപ്റ്റന്‍ ലളിത ക്യാപ്റ്റന്‍ അമന്‍ദീപ് ഹൗറ എക്‌സ്‌പ്രസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5531553-549-5531553-1577625178439.jpg)
ഉത്തര്‍പ്രദേശിലെ ഗുരുദാസ്‌പൂര്‍ സൈനികാശുപത്രിയിലെ ഡോക്ടര്‍മാരായ ക്യാപ്റ്റന്‍ ലളിതയും ക്യാപ്റ്റന്‍ അമന്‍ദീപും. പിന്നീട് എ.സി കോച്ച് പ്രസവമുറിയായി. മറ്റ് യാത്രക്കാരെ മാറ്റിയശേഷം സൈനിക ഡോക്ടര്‍മാര്‍ ഓടുന്ന തീവണ്ടിയില്‍ പ്രസവമെടുത്തു. മാസം തികയാതെയുള്ള പ്രസവമായിരുന്നെങ്കിലും അമ്മയും കുഞ്ഞും സുരക്ഷിതരാണ്. ഇന്ത്യന്‍ സൈന്യത്തിന്‍റെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ അഡീഷനല്‍ ജനറല്‍ ട്വിറ്ററിലൂടെയാണ് സൈനികര്‍ ഇക്കാര്യം അറിയിച്ചത്. കുഞ്ഞിനൊപ്പം ലളിതയും അമന്‍ദീപും നില്‍ക്കുന്ന ചിത്രവും ട്വിറ്ററില്‍ പങ്കുവച്ചു. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി.