മണിപ്പൂരിൽ നാഗാ ഭീകരരുടെ ഒളിസങ്കേതം തകർത്തു - ഒളിസങ്കേതം തകർത്തു
അമേരിക്കൻ നിർമ്മിത തോക്കുകൾ എകെ 47 തുടങ്ങിയ മാരകായുധങ്ങൾ നാഗാ ക്യാമ്പുകളിൽ നിന്ന് കണ്ടെത്തി
ഗുവഹത്തി: മണിപ്പുരിലെ നാഗാ ഭീകരരുടെ ഒളിസങ്കേതം ഇന്ത്യൻ കരസേന തകർത്തു. യുദ്ധസംവിധാനങ്ങൾക്ക് പുറമേ അമേരിക്കൻ നിർമിത തോക്കുകൾ എകെ 47 തുടങ്ങിയ മാരകായുധങ്ങൾ നാഗാ ക്യാമ്പുകളിൽ നിന്ന് കണ്ടെത്തി. അംഗീകൃതമല്ലാത്ത താവളങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയെന്നും ഇതിനായി പൊലീസ്, രഹസ്യാന്വേഷണ വിഭാഗം തുടങ്ങിയവയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും കരസേന വക്താവ് അറിയിച്ചു.
വെടി നിർത്തൽ നിയമം ലംഘിച്ചതിനെ തുടർന്ന് മേയിൽ മണിപ്പൂരിലെ ഉഘ്രുൽ ജില്ലയിലെ നാഗാ ക്യാമ്പ് ഒഴിപ്പിച്ചിരുന്നു. അംഗീകാരമില്ലാത്ത ക്യാമ്പുകൾ സ്ഥാപിക്കുന്നത് വെടിനിർത്തൽ നിയമത്തിന്‍റെ ലംഘനമാണെന്നും സേന ഉദ്യോഗസ്ഥർ പറഞ്ഞു.