ഇന്ത്യന്‍ ആര്‍മി ബ്രിഗേഡിയര്‍ കൊവിഡ് ബാധിച്ച് മരിച്ചു - ഇന്ത്യന്‍ ആര്‍മി ബ്രിഗേഡിയര്‍ കൊവിഡ് ബാധിച്ച് മരിച്ചു
കൊല്‍ക്കത്ത കിഴക്കന്‍ കമാന്‍ഡിലെ ആര്‍മി ബ്രിഗേഡിയറായ ബികാഷ് സന്യാള്‍ ആണ് മരിച്ചത്.
army
കൊല്‍ക്കത്ത: ഇന്ത്യന്‍ ആര്‍മി ബ്രിഗേഡിയര്‍ കൊവിഡ്-19 ബാധിച്ച് മരിച്ചു. കൊല്‍ക്കത്തയിലെ കിഴക്കന്‍ കമാന്‍ഡിലെ ആര്‍മി ബ്രിഗേഡിയറായ ബികാഷ് സന്യാള്‍ ആണ് മരിച്ചത്. അലിപൂരിലെ ആര്‍മി കമാന്‍ഡ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. അദ്ദേഹത്തിന്‍റെ ഭാര്യക്കും മകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരും ചികിത്സയിലാണ്. സന്യാളുമായും കുടുംബവുമായും സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.