കേരളം

kerala

ETV Bharat / bharat

ചൈനീസ് സൈനികൻ ഇന്ത്യയില്‍: ചൈനയ്ക്ക് കൈമാറുമെന്ന് ഇന്ത്യ - കിഴക്കൻ ഡല്‍ഹി വാര്‍ത്തകള്‍

നിലവില്‍ ഇന്ത്യൻ സൈന്യത്തിനൊപ്പമാണ് ഇയാളുള്ളതെന്നും ചട്ടപ്രകാരം ചുഷുല്‍ മോല്‍ഡോ മീറ്റീങ് നടത്തി ചൈനയ്‌ക്ക് സൈനികനെ കൈമാറുമെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു.

Chinese soldier  People's Liberation Army  Demchok sector of Eastern Ladakh  Medical Assistance  വഴി തെറ്റി ചൈനീസ് സൈനികൻ ഇന്ത്യയിലെത്തി  കിഴക്കൻ ഡല്‍ഹി വാര്‍ത്തകള്‍  ഇന്ത്യാ ചൈന സംഘര്‍ഷം
വഴി തെറ്റി ചൈനീസ് സൈനികൻ ഇന്ത്യയിലെത്തി

By

Published : Oct 19, 2020, 4:56 PM IST

ന്യൂഡല്‍ഹി: കിഴക്കൻ ലഡാക്കില്‍ ചൈനീസ് സൈനികൻ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തി. കോര്‍പ്പല്‍ വാങ് യാ ലോങ് എന്ന സൈനികനാണ് വഴി തെറ്റി ഇന്ത്യൻ മേഖലയില്‍ എത്തിയത്. ഒരു സൈനികനെ കാണാനില്ലെന്ന് പീപ്പിള്‍ ലിബറേഷൻ ആര്‍മി ഇന്ത്യൻ സൈന്യത്തെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

രൂക്ഷമായ കാലാവസ്ഥയില്‍ ക്ഷീണിതനായാണ് ചൈനീസ് സൈനികൻ ഇന്ത്യൻ പ്രദേശത്തെത്തിയത്. ഓക്‌സിജൻ, ഭക്ഷണം, ചൂട് കിട്ടാനുള്ള വസ്‌ത്രങ്ങള്‍ എന്നിവ നല്‍കിയാണ് ഇയാളെ ഇന്ത്യൻ സൈന്യം സ്വീകരിച്ചത്. നിലവില്‍ ഇന്ത്യൻ സൈന്യത്തിനൊപ്പമാണ് ഇയാളുള്ളതെന്നും ചട്ടപ്രകാരം ചുഷുല്‍ മോല്‍ഡോ മീറ്റീങ് നടത്തി ചൈനയ്‌ക്ക് സൈനികനെ കൈമാറുമെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു.

ABOUT THE AUTHOR

...view details