തിരിച്ചടിക്കാന്‍ ഇന്ത്യന്‍ വ്യോമസേന സജ്ജമെന്ന് വ്യോമസേന മോധവി - ന്യൂഡല്‍ഹി
മെയ് ആദ്യമുണ്ടായ ഹഡ്‌വാര ഭീകരാക്രമണത്തില്‍ കേണല്‍ അശുധോഷ് ശര്‍മ്മ ഉള്‍പ്പെടെ മൂന്ന് സൈനികരുടെ ജീവനാണ് നഷ്ടമായത്.
ന്യൂഡല്‍ഹി:ഹഡ്‌വാര ഭീകരാക്രമണത്തില്‍ പാകിസ്ഥാന് തിരിച്ചടി നല്‍കാന്‍ ഇന്ത്യന്‍ വ്യോമസേന സുസജ്ജമെന്ന് വ്യോമ സേന മേധവി ആര്‍.കെ.എസ്. ബദാരിയ. പാകിസ്ഥാന്‍ ഭീകരവാദ ക്യാമ്പുകളില്‍ പരിശീലനങ്ങള്‍ ത്വരിതപ്പെടുത്തുന്നെന്ന റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് വ്യോമ സേന മോധവിയുടെ മറുപടി. ആക്രമണങ്ങള്‍ക്ക് മറുപടി നല്‍ക്കാന്‍ വ്യോമ സേന സുസജ്ജമാണെന്നും. ഇന്ത്യയിലുണ്ടാകുന്ന ഭീകരവാദ ആക്രമണങ്ങള്‍ പാകിസ്ഥാനെ ഭയപ്പെടുത്തുന്നുണ്ടെന്നും ഇന്ത്യയിലേക്കുള്ള ഭീകരവാദ പ്രവര്‍ത്തനം അവസാനിപ്പിച്ചാല്‍ ആ ഭയം അവസാനിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു. മെയ് ആദ്യമുണ്ടായ ഹഡ്‌വാര ഭീകരാക്രമണത്തില്‍ കേണല്‍ അശുധോഷ് ശര്‍മ്മ ഉള്‍പ്പെടെ മൂന്ന് സൈനികരുടെ ജീവനാണ് നഷ്ടമായത്.