കേരളം

kerala

ETV Bharat / bharat

അമേരിക്കയുടെ ചിനൂക്ക് കോപ്റ്ററുകൾ ഇനി ഇന്ത്യയ്ക്ക് കരുത്തേകും - അമേരിക്കൻ ഹെലികോപ്റ്റർ

1962ലാണ് ചിനൂക്ക് ആദ്യമായി ആകാശം കാണുന്നത്. നിലവിൽ അമേരിക്ക, ഇറാൻ, ഇറ്റലി, ജപ്പാൻ ഒമാൻ, സ്പെയിൻ, ഓസ്ട്രേലിയ, അർജന്‍റീന, സൗത്ത് കൊറിയ, യു കെ തുടങ്ങി നിരവധി രാജ്യങ്ങളിലെ സേനകളുടെ ഭാഗമാണ് ഈ ഹെലികോപ്റ്ററുകള്‍.

അത്യാധുനിക അമേരിക്കൻ ചിനൂക്ക് ഹെലികോപ്റ്റർ

By

Published : Mar 26, 2019, 1:15 AM IST

ഇന്ത്യൻ വ്യോമസേനയ്ക്ക് കരുത്തേകി അത്യാധുനിക അമേരിക്കൻ ചിനൂക്ക് ഹെലികോപ്റ്ററുകള്‍. നാല് ചിനൂക്ക് ഹെലികോപ്റ്ററുകളാണ് ഇന്ന് വ്യോമസേനയുടെ ഭാഗമായത്. ചണ്ഡീഗഢിലെ വ്യോമതാവളത്തിൽ പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ പങ്കെടുത്ത ചടങ്ങിൽ വ്യോമസേനാ മേധാവി ബിഎസ് ധൻവ ഹെലികോപ്റ്ററുകള്‍ സേനയ്ക്കു കൈമാറി.

സി എച്ച് 47 എഫ് (1) വിഭാഗത്തില്‍പ്പെട്ട ചിനൂക്കിന് ഉയർന്ന ഭാരവാഹക ശേഷിയാണ് ഉള്ളത്. അമേരിക്കൻ കമ്പനിയായ ബോയിങ്ങുമായി 15 ഹെലികോപ്റ്ററുകള്‍ വാങ്ങാൻ ഇന്ത്യ കരാർവെച്ചിരുന്നു. 2015-16 വർഷത്തിലാണ് 15 ചിനൂക്കുകളും, 22 എ.എച്ച്.-64 ഇ അപ്പാച്ചെ ഹെലികോപ്റ്ററുകളും വാങ്ങാൻ കരാറായത്. ഇതിലെ അപ്പാച്ചെ കോപ്റ്ററുകൾ സെപ്റ്റംബറിലാണ് ലഭ്യമാവുക. പഞ്ചാബിലെ പഠാന്‍കോട്ട് വ്യോമതാവളത്തിലാണ് അപ്പാച്ചെ കോപ്റ്ററുകൾ എത്തുക. സിയാച്ചിന്‍, കിഴക്കന്‍ ലഡാക്ക് തുടങ്ങിയ ഉയർന്ന മേഖലകളിൽ ഉപയോഗിക്കുന്നതിനായി ഹെലികോപ്റ്ററുകളിൽ അത്യാധുനിക സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 1962ൽ ഉള്ള ചിനൂക്ക് ഹെലികോപ്റ്ററുകൾ ലോകത്ത് നിലവിലുള്ള ഏറ്റവും കരുത്തുറ്റ ലിഫ്റ്റ് ഹെലികോപ്റ്ററുകളിലൊന്നാണ്. 2015-16 കാലത്താണ് 15 ചിനൂക്ക്, 22 എ.എച്ച്.-64 ഇ അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ തീരുമാനിച്ചത്. അപ്പാച്ചെ സെപ്റ്റംബറില്‍ കിട്ടും. പഞ്ചാബിലെ പഠാന്‍കോട്ട് വ്യോമതാവളത്തിലാണ് ഇവയെത്തുക.

കാണാം എന്തൊക്കെയാണ് അത്യാധുനിക അമേരിക്കൻ ചിനൂക്ക് ഹെലികോപ്റ്ററുകളുടെ പ്രത്യേകതകളെന്ന്

* മണിക്കൂറില്‍ 315 കിലോമീറ്റർ വേഗത

* ഒറ്റയടിക്ക് 741 കിലോമീറ്റര്‍ വരെ പറക്കാനാകും

* 6100 മീറ്റർ ഉയരത്തിൽ വരെ പറക്കാനുള്ള ശേഷി

* സൈനിക നീക്കങ്ങള്‍ക്ക് സൈനികര്‍, ഭാരമേറിയ വാഹനങ്ങള്‍, ആയുധങ്ങള്‍, തുടങ്ങിയവ എത്തിക്കുകയാണ് പ്രധാന ദൗത്യം.

ABOUT THE AUTHOR

...view details