കേരളം

kerala

ETV Bharat / bharat

ഇന്ത്യൻ വ്യോമസേന രാജ്യത്തിന്‍റേതാണ് അല്ലാതെ ബിജെപിയുടേത് അല്ല : പി ചിദംബരം - ബിജെപി

പ്രധാനമന്ത്രി അടക്കമുള്ള ബിജെപി നേതാക്കള്‍  രാഷ്ട്രീയ യോഗങ്ങളില്‍ പോലും ഇന്ത്യന്‍ വ്യോമസേനയുടെ ഓപ്പറേഷന്‍റെ ഖ്യാതി തങ്ങൾക്കാണെന്ന് വാദിക്കുകയാണ്. ഇന്ത്യന്‍ വ്യോമസേന  ഇന്ത്യയുടേതാണ് അല്ലാതെ  ബിജെപിയുടേത് അല്ലെന്നും ചിദംബരം

പി ചിദംബരം

By

Published : Mar 2, 2019, 5:39 AM IST

പാകിസ്ഥാനിലേക്ക് ഇന്ത്യൻ വ്യോമസേന നടത്തുന്ന ആക്രമണങ്ങളുടെ ഖ്യാതി നേടിയെടുക്കാനാണ്കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവുംമുന്‍ ആഭ്യന്തര മന്ത്രിയുമായിരുന്ന പി ചിദംബരം.

പ്രധാനമന്ത്രി അടക്കമുള്ള ബിജെപി നേതാക്കള്‍ രാഷ്ട്രീയ യോഗങ്ങളില്‍ പോലും ഇന്ത്യന്‍ വ്യോമസേനയുടെ ഓപ്പറേഷന്‍റെ ഖ്യാതി തങ്ങൾക്കാണെന്ന് വാദിക്കുകയാണ്.ഇന്ത്യന്‍ വ്യോമസേന ഇന്ത്യയുടേതാണ് അല്ലാതെബിജെപിയുടേത് അല്ലെന്നും ചിദംബരം കൂട്ടിച്ചേർത്തു.ദില്ലിയില്‍ നടന്ന ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെബ്രുവരി 14 ന് , 40 സിആർപിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയപുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ ശക്തമായ തിരിച്ചടിയാണ് ഇന്ത്യ പാകിസ്ഥാന് നൽകിയത്. പാകിസ്ഥാനിലെ ജയ്ഷേ മുഹമ്മദിന്‍റെ മൂന്ന് ഭീകരതാവളങ്ങളിലാണ് ഇന്ത്യ വ്യോമസേന ആക്രമണം നടത്തിയത്.

ABOUT THE AUTHOR

...view details