രാജ്യത്ത് 5611 പേര്‍ക്ക് കൂടി കൊവിഡ് - tally reaches 1,06,750
ഇന്ത്യയിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,06,750 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 140 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
ന്യൂഡൽഹി:കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 5,611 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,06,750 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 140 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണ സംഖ്യ 3,303 ആയി. ആകെ കേസുകളിൽ 61,149 കേസുകൾ സജീവമാണ്. 42,298 പേർക്ക് രോഗം ഭേദമായി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 37,136 കേസുകളാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തമിഴ്‌നാട്ടിൽ 12,448 കേസുകൾ, ഗുജറാത്ത് 12,140 കേസുകൾ, ഡൽഹി 10,554 കേസുകളും റിപ്പോർട്ട് ചെയ്തു. കൊവിഡ് വൈറസിനെ തടയാനായി രാജ്യവ്യാപകമായി ഏർപ്പെടുത്തിയ ലോക്ക് ഡൗൺ മെയ് 31 വരെ നീട്ടി.