ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും രൂക്ഷവിമര്‍ശനവുമായി മുൻ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവും വിദേശകാര്യ സെക്രട്ടറിയുമായ ശിവശങ്കര്‍ മേനോൻ. പൗരത്വ നിയമം നടപ്പാക്കിയതിലൂടെ ലോകരാഷ്‌ട്രങ്ങൾക്ക് മുന്നില്‍ ഇന്ത്യ സ്വയം ഒറ്റപ്പെടുകയാണ്. അന്താരാഷ്ട്ര സമൂഹത്തിൽ ഇന്ത്യയുടെ നിലപാടിനെ എതിർക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യയെക്കുറിച്ചുള്ള ധാരണ തന്നെ മാറിയിട്ടുണ്ട്. വിദേശ നയങ്ങളുമായി ബന്ധപ്പെട്ട് വലിയ തിരിച്ചടികള്‍ക്ക് ഇത് കാരണമാകുമെന്നും ശിവശങ്കര്‍ മേനോൻ പറഞ്ഞു.
പൗരത്വ നിയമത്തിലൂടെ ഇന്ത്യ അന്താരാഷ്‌ട്ര സമൂഹത്തില്‍ ഒറ്റപ്പെടും: ശിവശങ്കര്‍ മേനോൻ
അന്താരാഷ്ട്ര സമൂഹത്തിൽ ഇന്ത്യയുടെ നിലപാടിനെ എതിർക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. വിദേശ നയങ്ങളുമായി ബന്ധപ്പെട്ട് വലിയ തിരിച്ചടികള്‍ക്ക് ഇത് കാരണമാകുമെന്നും ശിവശങ്കര്‍ മേനോൻ പറഞ്ഞു.
പാകിസ്ഥാനുമായുള്ള ബന്ധത്തില്‍ സമീപ വര്‍ഷങ്ങളായി നമുക്കുണ്ടായിരുന്ന പ്രതിഛായയില്‍ കോട്ടം തട്ടിക്കഴിഞ്ഞു. നമ്മള്‍ അസഹിഷ്‌ണുത നിറഞ്ഞ രാജ്യമായി മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുമ്പത്തേക്കാളും ഇപ്പോൾ ലോകം അതി പ്രാധാന്യത്തോടെയാണ് നമ്മളെ കരുതുന്നത്. അതുകൊണ്ട് തന്നെ ഒറ്റപ്പെട്ട് പോകുന്നത് ഒരു നല്ല തീരുമാനമല്ലെന്നും അദ്ദേഹം പറഞ്ഞു. 1971 മുതൽ ഐക്യരാഷ്ട്രസഭയിൽ സജീവമല്ലാതിരുന്ന കശ്‌മീർ പ്രശ്‌നം പോലും വീണ്ടും ചര്‍ച്ച ചെയ്യപ്പെട്ടു. സിഎഎ പോലുള്ള നടപടികളിലൂടെ സ്വയം വെട്ടിമാറ്റാനും ഒറ്റപ്പെടാനും ദൃഢനിശ്ചയമെടുത്തിരിക്കുന്നത് പോലെ തോന്നുന്നു. അത് ആര്‍ക്കും നല്ലതായി തീരില്ലെന്നും ശിവശങ്കര്‍ മേനോൻ ചൂണ്ടിക്കാട്ടി.