കേരളം

kerala

ETV Bharat / bharat

രാമക്ഷേത്രം ഉയരുന്നതോടെ ഇന്ത്യയില്‍ നിന്നും കൊവിഡ്‌ ഇല്ലാതാകുമെന്ന് ബിജെപി എംപി

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രവര്‍ത്തിക്കുന്നത് പൊതുജന നന്മക്കായി.‌

Jaskaur Meena  Ram Temple  COVID free india  dausa BJP MP  രാമക്ഷേത്രം  കൊവിഡ് 19  ബിജെപി എംപി  ഇന്ത്യ
രാമക്ഷേത്രം ഉയരുന്നതോടെ ഇന്ത്യയില്‍ നിന്നും കൊവിഡ്‌ ഇല്ലാതാകുമെന്ന് ബിജെപി എംപി

By

Published : Jul 28, 2020, 1:22 PM IST

ജയ്‌പൂര്‍: അയോധ്യയില്‍ രാമ ക്ഷേത്രം ഉയരുന്നതോടെ ഇന്ത്യയില്‍ നിന്നും കൊവിഡ്‌ മഹാമാരി ഇല്ലാതാകുമെന്ന് രാജസ്ഥാന്‍ എംപിയും മുന്‍ കേന്ദ്ര മന്ത്രിയുമായ ജസ്‌കൗര്‍ മീണ. ഇന്ത്യയിലെ ജനങ്ങള്‍ ആത്മീയ ഭക്തരാണ്. വിശ്വാസ തത്വങ്ങള്‍ക്ക് അനുസൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്നും മീണ പറഞ്ഞു. ഭൂമി പൂജ കഴിഞ്ഞ് ആഗസ്റ്റ് അഞ്ചിന് രാമക്ഷേത്ര നിര്‍മാണം ആരംഭിക്കും. ദീപങ്ങള്‍ തെളിയിച്ച് മധുരം വിതരണം ചെയ്‌ത് നമ്മള്‍ അത് ആഘോഷിക്കുമെന്നും എംപി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പൊതുജന നന്മക്കായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രവര്‍ത്തിക്കുന്നതെന്നും മീണ പറഞ്ഞു.

ABOUT THE AUTHOR

...view details