കേരളം

kerala

ETV Bharat / bharat

ഇന്ത്യ ഇത്രയും വലിയ സാമ്പത്തികശക്തിയായതിന് പിന്നില്‍ മുൻ സർക്കാരുകൾ : പ്രണബ് മുഖർജി

ഈ വളർച്ചയ്ക്ക് കാരണം പെട്ടെന്നുണ്ടായ മാറ്റങ്ങളല്ലെന്നും മറിച്ച് വർഷങ്ങൾക്ക് മുമ്പ് പാകിയ ശക്തമായ അടിത്തറയാണെന്നും പ്രണബ് മുഖർജി

By

Published : Jul 19, 2019, 8:25 PM IST

ഇന്ത്യ ഇത്രയും വലിയ സാമ്പത്തികശക്തിയായതിന് പിന്നില്‍ മുൻ സർക്കാരുകൾ : പ്രണബ് മുഖർജി

ന്യൂഡല്‍ഹി: 2024ല്‍ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ അഞ്ച് ട്രില്ല്യൺ യുഎസ് ഡോളറിലെത്തുമെന്ന് മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജി. അതിന് കാരണം മുൻ സർക്കാരുകൾ പാകിയ ശക്തമായ അടിത്തറയാണെന്നും പ്രണബ് മുഖർജി പറഞ്ഞു.

2024ല്‍ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ അഞ്ച് ട്രില്ല്യൺ യുഎസ് ഡോളറില്‍ എത്തുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരണ വേളയില്‍ പറഞ്ഞത് ശരിയാണ്. ഈ വളർച്ചയ്ക്ക് കാരണം പെട്ടെന്നുണ്ടായ മാറ്റങ്ങളല്ലെന്നും മറിച്ച് വർഷങ്ങൾക്ക് മുമ്പ് പാകിയ ശക്തമായ അടിത്തറയാണെന്നും പ്രണബ് മുഖർജി വ്യക്തമാക്കി. ബ്രിട്ടീഷുകാരല്ല മറിച്ച് സ്വാതന്ത്ര്യം ലഭിച്ച കാലം മുതലുള്ള സർക്കാരുകളാണ് അതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

സമ്പദ്‌വ്യവസ്ഥയ്ക്കും ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും വേണ്ടിയാണ് പഞ്ചവത്സര പദ്ധതി ആവിഷ്കരിച്ചത് എന്നും ഈ പദ്ധതികൾ മുന്നില്‍ കണ്ടാണ് അതിനായി പണം മാറ്റിവച്ചതെന്നും സമുദ്ര ഭാരത് ഫൗണ്ടേഷൻ സംഘടിപ്പിച്ച ചടങ്ങില്‍ പ്രണബ് മുഖർജി പറഞ്ഞു. പഞ്ചവത്സര പദ്ധതികളെ മാത്രമല്ല, ആസുത്രണ കമ്മീഷനെയും മോദി സർക്കാർ ഉപേക്ഷിക്കുകയായിരുന്നുവെന്ന് അദ്ദേഹം വിമർശിച്ചു.

കോൺഗ്രസ് സർക്കാരുകൾ മാത്രമല്ല മറ്റ് സർക്കാരുകളും ഇന്ത്യയുടെ വികസനത്തില്‍ വലിയ പങ്കുവഹിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. മംഗൾയാൻ യാഥാർഥ്യമായത് ജാലവിദ്യ കൊണ്ടല്ലെന്നും മറിച്ച് അതിന് വേണ്ടി സ്വീകരിച്ച സുസ്ഥിര പ്രയത്നങ്ങളിലൂടെയാണെന്നും പ്രണബ് മുഖർജി പറഞ്ഞു.

ഇന്ത്യയെ പലതവണ പലരും കീഴടക്കിയിട്ടുണ്ട്. പക്ഷെ ഇന്ത്യയുടെ ആത്മാവിനെ കീഴടക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. ഓരോ കീഴടക്കലിനെയും അതിജീവിച്ച് ഇന്ത്യ ഉയർത്ത് എഴുന്നേറ്റിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details