ഉത്തർപ്രദേശ്: തെരഞ്ഞെടുപ്പിൽ പാർട്ടി മാറി വോട്ട് ചെയ്ത യുവാവ് ചൂണ്ടുവിരൽ മുറിച്ചു. അബദ്ധത്തിൽ ബിജെപിക്ക് വോട്ട് ചെയ്ത പവൻ കുമാറാണ് തന്‍റെ ചൂണ്ടുവിരൽ മുറിച്ചത്.
അബദ്ധത്തിൽ ബിജെപിക്ക് വോട്ട് ചെയ്തു; ചൂണ്ടുവിരൽ മുറിച്ച് വോട്ടർ - BSP
പാർട്ടി മാറി വോട്ടു ചെയ്തതിൽ അസ്വസ്ഥനായാണ് യുവാവ് വിരൽ മുറിച്ചത്.
പവൻ കുമാർ
ഇതിന്‍റെ വീഡിയോ ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു. 'എനിക്ക് ആന ചിഹ്നത്തില്‍ ബിഎസ്പിക്കാണ് വോട്ട് ചെയ്യേണ്ടിയിരുന്നത്. പക്ഷേ അബദ്ധത്തിൽ താമരക്ക് ചെയ്തു'വെന്ന് വീഡിയോയില്‍ പവന്‍ കുമാര്‍ പറയുന്നു. ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിൽ വ്യാഴാഴ്ച നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പിലാണ് സംഭവം.