ഇന്ത്യ- വിയറ്റ്‌നാം വെർച്വൽ ഉച്ചകോടി ഇന്ന്
ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്ര പങ്കാളിത്തം ചർച്ച ചെയ്യുന്നതിനാണ് കൂടിക്കാഴ്‌ച നടത്തുന്നത്.
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും വിയറ്റ്‌നാം പ്രധാനമന്ത്രി ഗുയിൻ സുവാൻ ഫൂക്കും ഇന്ന് വെർച്വൽ ഉച്ചകോടിയിൽ പങ്കെടുക്കും. ഇന്ത്യയും വിയറ്റ്‌നാമും തമ്മിലുള്ള സമഗ്ര പങ്കാളിത്തം ചർച്ച ചെയ്യുന്നതിനാണ് ഇരുനേതാക്കളും കൂടിക്കാഴ്‌ച നടത്തുന്നത്. ഇരുരാജ്യങ്ങളും ഉഭയകക്ഷി, പ്രാദേശിക, ആഗോള വിഷയങ്ങളിൽ അഭിപ്രായങ്ങൾ കൈമാറുകയും, തന്ത്രപരമായ പങ്കാളിത്തത്തിന്‍റെ ഭാവി വികസനത്തിന് മാർഗനിർദേശം നൽകുകയും ചെയ്യുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിന് പ്രതിരോധ സഹകരണം ആവശ്യമാണ്. കൊവിഡ് പ്രതിസന്ധിയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഏപ്രിൽ 13ന് ഇരുനേതാക്കന്മാരും ടെലിഫോണിലൂടെ ചർച്ച നടത്തിയിരുന്നു.