ചെന്നൈ: ഇംഗ്ലണ്ട് ഉയർത്തിയ 420 എന്ന റൺമലയ്ക്ക് മുന്നില്‍ പകച്ചു നില്‍ക്കുകയാണ് ടീം ഇന്ത്യ. ചെന്നൈ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് എതിരെ തോല്‍വി മുന്നില്‍ വന്നു നില്‍ക്കുമ്പോൾ രക്ഷകനായി നായകൻ കോലി അവതരിക്കുമോ എന്നാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ആരാധകർ ഉറ്റുനോക്കുന്നത്. അഞ്ചാം ദിനമായ ഇന്ന് ഒരു വിക്കറ്റ് നഷ്ടത്തില്‍ 39 റൺസ് എന്ന നിലയില്‍ രണ്ടാം ഇന്നിംഗ്സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യൻ മുൻനിര ഒരു ചെറുത്തു നില്‍പ്പിനും കാത്തു നില്‍ക്കാതെ പവലിയനിലേക്ക് മടങ്ങി.
ഇന്ത്യക്ക് മുന്നില്‍ തോല്‍വി മാത്രം: കോലി രക്ഷകനാകുമോ? - ടീം ഇന്ത്യ ചെന്നൈ ടെസ്റ്റ്
45 റൺസോടെ വിരാട് കോലിയും രണ്ട് റൺസോടെ രവി അശ്വിനുമാണ് ക്രീസിലുള്ളത്. 50 റൺസെടുത്ത് പുറത്തായ ശുഭ്‌മാൻ ഗില്‍ മാത്രമാണ് ഇന്ത്യൻ നിരയില്‍ പിടിച്ചു നില്‍ക്കാൻ മനസ് കാണിച്ചത്.
![ഇന്ത്യക്ക് മുന്നില്‍ തോല്‍വി മാത്രം: കോലി രക്ഷകനാകുമോ? ind vs eng](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10554955-977-10554955-1612852901987.jpg)
ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തില്‍ 144 റൺസ് എന്ന ദയനീയ അവസ്ഥയിലാണ് ഇന്ത്യ. വിജയപ്രതീക്ഷയില്ലെങ്കിലും മത്സരം സമനിലയിലാക്കാനാണ് നായകൻ കോലിയുടെ ശ്രമം. 45 റൺസോടെ വിരാട് കോലിയും രണ്ട് റൺസോടെ രവി അശ്വിനുമാണ് ക്രീസിലുള്ളത്. 50 റൺസെടുത്ത് പുറത്തായ ശുഭ്‌മാൻ ഗില്‍ മാത്രമാണ് ഇന്ത്യൻ നിരയില്‍ പിടിച്ചു നില്‍ക്കാൻ മനസ് കാണിച്ചത്.
ചേതേശ്വർ പുജാര (15), അജിങ്ക്യ രഹാനെ (0), റിഷഭ് പന്ത് ( 11), വാഷിങ്ടൺ സുന്ദർ ( 0) എന്നിവരാണ് ഇന്ന് പുറത്തായ മറ്റ് ബാറ്റ്‌സ്‌മാൻമാർ. രോഹിത് ശർമ (12) ഇന്നലെ പുറത്തായിരുന്നു. മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ജെയിംസ് ആൻഡേഴ്‌സണും രണ്ട് വിക്കറ്റ് വീഴ്‌ത്തിയ ജാക്ക് ലീച്ചും ചേർന്നാണ് ഇന്ത്യൻ മധ്യനിരയെ ചുരുട്ടിക്കെട്ടിയത്. ഡൊമിനിക് ബെസ് ഒരു വിക്കറ്റ് നേടി.