കേരളം

kerala

ETV Bharat / bharat

ഇറാന്‍ പ്രതിസന്ധിയും, ട്രംപിന്‍റെ ഇന്ത്യാ സന്ദര്‍ശനവും; ഡോ. സി രാജ്‌മോഹനുമായി അഭിമുഖം

വാഷിംങ്ടണിലെ ബ്രൂക്കിങ് ഇന്‍സിറ്റിറ്റ്യൂട്ടിലെ മുതിര്‍ന്ന അധ്യാപകനും നയതന്ത്ര വിദഗ്‌ധനുമായ ഡോ. സി രാജ്‌മോഹനുമായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക തന്‍വി മദന്‍ ഇടിവി ഭാരതിനുവേണ്ടി നടത്തിയ അഭിമുഖം.

Senior Fellow Tanvi Madan Brookings Institute in Washington DC strategic thinker Dr. C Rajamohan Iranian crisis India-US Trade differences its regional impact Donald Trump President of the United States Raisina Dialogue Prime Minister Narendra Modi Xi Jinping china Senior Journalist Smita Sharma ഇറാന്‍ പ്രതിസന്ധി വാര്‍ത്ത ട്രംപ് വാര്‍ത്ത ട്രംപിന്‍റെ ഇന്ത്യാ സന്ദര്‍ശനം
ഇറാന്‍ പ്രതിസന്ധിയും, ട്രംപിന്‍റെ ഇന്ത്യാ സന്ദര്‍ശനവും; ഒരു വിലയിരുത്തല്‍

By

Published : Jan 16, 2020, 10:21 AM IST

Updated : Jan 16, 2020, 11:07 AM IST

ന്യൂഡല്‍ഹി:അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഫെബ്രുവരി രണ്ടാമത്തെ ആഴ്‌ച ഇന്ത്യയിലേക്കെത്തുമെന്ന് ഏകദേശം ഉറപ്പായികഴിഞ്ഞു. ഇറാന്‍ - അമേരിക്ക സംഘര്‍ഷം ശക്‌തമായിരിക്കുന്ന സാഹചര്യത്തില്‍ ട്രംപിന്‍റെ ഇന്ത്യാ സന്ദര്‍ശനം ലോകവ്യാപകമായി ചര്‍ച്ചയാകുന്നുണ്ട്. ഭരണ കാലാവധി അവസാനിക്കാന്‍ കുറച്ചു നാളുകള്‍ മാത്രം അവശേഷിക്കുമ്പോഴുള്ള അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ ഇന്ത്യാ സന്ദര്‍ശനം ഇന്ത്യയ്‌ക്കും നിര്‍ണായകമാണ്. ഏറെ നാളായി തുടരുന്ന ഇന്ത്യ-അമേരിക്ക വ്യാപാര സംഘര്‍ഷത്തിന് പരിഹാരമുണ്ടാകുമോയെന്നതും പ്രധാനമാണ്. 2019 ലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ അതിഥിയായെത്തണമെന്ന ഇന്ത്യയുടെ ആവശ്യം നിരാകരിച്ച ട്രംപിന്‍റെ ആദ്യ ഇന്ത്യാ സന്ദര്‍ശനം കൂടിയാണ് നടക്കാനിരിക്കുന്നത്.

നിര്‍ണായകമായ കൂടികാഴ്ചയ്‌ക്ക് വഴിയൊരുങ്ങുമ്പോള്‍ ട്രംപിന്‍റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ നിന്ന് എന്തൊക്കെ പ്രതീക്ഷിക്കാം. വാഷിംങ്ടണിലെ ബ്രൂക്കിങ് ഇന്‍സിറ്റിറ്റ്യൂട്ടിലെ മുതിര്‍ന്ന അധ്യാപകനും നയതന്ത്ര വിദഗ്‌ധനുമായ ഡോ. സി രാജ്‌മോഹനുമായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക തന്‍വി മദന്‍ ഇടിവി ഭാരതിനുവേണ്ടി നടത്തിയ അഭിമുഖത്തിലേക്ക്.

ഇറാന്‍ പ്രതിസന്ധിയും, ട്രംപിന്‍റെ ഇന്ത്യാ സന്ദര്‍ശനവും; ഒരു വിലയിരുത്തല്‍


ചോദ്യം: ഫെബ്രുവരിയില്‍ ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ട്. റിപ്പബ്ലിക്ക് ദിനാഘോഷത്തിലേക്കുള്ള ഇന്ത്യയുടെ ക്ഷണം നിരാകരിച്ച ട്രംപിന്‍റെ ഇപ്പോഴത്തെ സന്ദര്‍ശനത്തിന് എത്രത്തോളം പ്രാധാന്യമുണ്ട്.

ഇത്തരത്തിലുള്ള അന്താരാഷ്‌ട്ര സന്ദര്‍ശനങ്ങളിലെ തിയതികളുടെ കാര്യത്തില്‍ പ്രശ്‌നം വരുന്നത് പതിവാണ്. അതായിരിക്കാം കഴിഞ്ഞ തവണ സംഭവിച്ചത്. പൊതുവെ വളരെ കുറച്ച് യാത്രകള്‍ ചെയ്യുന്നയാളാണ് ഡൊണാള്‍ഡ് ട്രംപ്. അതേസമയം ഇപ്പോഴുള്ള ട്രംപിന്‍റെ സന്ദര്‍ശം ഇന്ത്യയ്‌ക്ക് ശുഭസൂചനയാണ് നല്‍കുന്നത്. എന്നാല്‍ സന്ദര്‍ശനത്തില്‍ നിന്ന ഫലമുണ്ടാകേണ്ടതുണ്ട്. കാരണം വ്യാപാരം, സുരക്ഷ തുടങ്ങിയ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ വലിയ അകല്‍ച്ചയാണ് ഇന്ന് നിലനില്‍ക്കുന്നത്. ഏറെ നാളായ മുടങ്ങിക്കിടക്കുന്ന ചില കരാറുകളില്‍ വരാനിരിക്കുന്ന സന്ദര്‍ശനത്തോടെ ചില മാറ്റങ്ങളുണ്ടാകുമെന്നതില്‍ സംശയമില്ല അത് നല്ല കാര്യമാണ്. ഒപ്പം അമേരിക്കയില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നു എന്നതും ഇന്ത്യയ്‌ക്ക് അനുകൂലമായി നില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ ട്രംപിന് ഇന്ത്യയുടെ പിന്തുണ അത്യാവശ്യമാണ്. അതിനാല്‍ തന്നെ ട്രംപിന്‍റെ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ശക്‌തി പകരുമെന്നതില്‍ സംശയമില്ല.

ചോദ്യം: റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനുമായും, ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍ പിങ്ങുമായി അന്താരാഷ്‌ട്ര വേദികളില്‍ ലഘു കൂടികാഴ്‌ചകള്‍ നടത്തുന്നയാളാണ് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി. അന്താരാഷ്‌ട്ര തലത്തില്‍ നടക്കുന്ന പരിപാടികളിൽ രണ്ട് മുൻനിര നേതാക്കൾ പതിവായി കണ്ടുമുട്ടുകയും കൂടികാഴ്‌ച നടത്തുകയും ചെയ്യുന്നതിന് എത്രത്തോളം പ്രാധാന്യമുണ്ട്. ട്രംപും മോദിയും തമ്മിലുള്ള ബന്ധത്തെ താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു.

അന്താരാഷ്‌ട്ര തലത്തില്‍ നടക്കുന്ന ഇത്തരം ലഘുകൂടികാഴ്‌ചകള്‍ക്ക് വളരെയധികം പ്രാധാന്യമുണ്ട്. അത് മറ്റ് രാജ്യങ്ങള്‍ക്കുള്ള സന്ദേശം കൂടിയാണ്. രണ്ട് രാഷ്‌ട്ര നേതാക്കള്‍ തമ്മില്‍ കൂടികാഴ്‌ച നടത്തുന്നത് വഴി അവര്‍ തമ്മിലുള്ള ബന്ധത്തെയാണ് ലോകത്തിന് കാണിച്ചുകൊടുക്കുന്നത്. രാഷ്‌ട്രീയമായി അതിന് വലിയ പ്രാധാന്യമുണ്ട്. ട്രംപിന്‍റെ സന്ദര്‍ശനം വെറുതെയാകില്ലെന്നുറപ്പാണ് കാരണം നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയുമായി നല്ല ബന്ധം സ്ഥാപിക്കുകയെന്നത് ട്രംപിന്‍റെ ആവശ്യമാണ്.

തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ വലിയ കരാറുകള്‍ ഒപ്പുവയ്‌ക്കുന്നതിന് ട്രംപ് തയാറാകാനിടയുണ്ട്. പ്രതിരോധ മേഖലയില്‍ ഇതുവരെ ട്രംപും, മോദിയും തമ്മില്‍ വലിയ കരാറുകളൊന്നും ഒപ്പുവച്ചിട്ടില്ല. അതേസമയം റഷ്യയുമായി ഇന്ത്യ നിരവധി കരാറുകള്‍ ഒപ്പുവയ്‌ക്കുകയും ചെയ്‌തിട്ടുണ്ട്. അതിനാല്‍ തന്നെ ഇത്തവണത്തെ സന്ദര്‍ശനത്തിലൂടെ അമേരിക്കയും ഇന്ത്യയും തമ്മില്‍ വ്യാപാരകരാറുകള്‍ക്കപ്പുറം, പ്രതിരോധ മേഖലയിലും കരാറുകള്‍ രൂപപ്പെടാന്‍ ഇടയുണ്ട്.

ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധത്തിന് ട്രംപിന്‍റെ സന്ദര്‍ശനത്തെ കാണാനാകില്ല. കാരണം അമേരിക്കയും ഇന്ത്യയുടെ തമ്മില്‍ എപ്പോഴും ഒരു ബന്ധം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധം അത്തരത്തിലുള്ളതല്ല. ചൈനയുമായുള്ള കൂടികാഴ്‌ച വഴി ഇന്ത്യയ്‌ക്ക് കാര്യമായ പ്രയോജനം കിട്ടിയിട്ടുമില്ല. എപ്പോഴും അപ്രതീക്ഷിതമായ തീരുമാനങ്ങളെടുക്കുന്നയാളാണ് ഒപ്പം ട്രപിന്‍റെ ഇംപീച്ച്‌മെന്‍റ് അടക്കമുള്ള അമേരിക്കയിലെ നിലവിലെ രാഷ്‌ട്രീയ സ്ഥിതികൂടി പരിഗണിക്കുമ്പോള്‍ ട്രംപ് - മോദി കൂടികാഴ്‌ചയില്‍ നിന്ന് അത്ഭുതങ്ങള്‍ പ്രതീക്ഷിക്കാം.

ചോദ്യം: അന്താരാഷ്‌ട്ര കമ്പനിയായ ആമസോണിനെതിരെയും, ഉടമ ജെഫ് ബെസോസിനെതിരെയും ഇന്ത്യ ചില കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തിരുന്നു. ഇത് ഇന്ത്യയുടെ അന്താരാഷ്‌ട്ര ബന്ധങ്ങളെ സ്വാധീനിക്കാന്‍ ഇടയുണ്ടോ. വ്യാപാരം ഇന്ത്യയ്‌ക്ക് ഒരു വില്ലനായി മാറുമോ

വ്യാപാരബന്ധം ഒരിക്കലും വില്ലനല്ല. മറിച്ച് ഇരുകൂട്ടര്‍ക്ക് പ്രയോജനങ്ങള്‍ നല്‍കുന്ന ഒന്നാണ്. അടുത്ത സുഹൃത്തുക്കളാണെങ്കില്‍പ്പോലും വ്യാപാരബന്ധത്തില്‍ തര്‍ക്കങ്ങളുണ്ടാകാനിടയുണ്ട്. അമേരിക്കയും, ചൈനയുമാണ് അതിനുള്ള ഏറ്റവും വലിയ ഉദാഹരണം. അമേരിക്കയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന എന്നിട്ടും ഇരു രാജ്യങ്ങളും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവാണ്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ കാനഡയുമായും മെക്‌സിക്കോയുമായും അമേരിക്ക പുതിയ വ്യാപാര കരാറുകള്‍ ഒപ്പുവച്ചിരുന്നു. അതിനാല്‍ തന്നെ വ്യാപാരത്തെ ഒരു വില്ലനായി കാണേണ്ട കാര്യമില്ല. ഭാവിയില്‍ ഇന്ത്യയെ ലോകത്തിന്‍റെ നെറുകയിലേക്കെത്തിക്കുക അന്താരാഷ്‌ട്ര തലത്തിലുള്ള ശക്‌തമായ വാണിജ്യ ബന്ധങ്ങളായിരിക്കും.

ചോദ്യം : ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരബന്ധത്തിന് തടസം നില്‍ക്കുന്ന നിരവധി പ്രതിബന്ധങ്ങള്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്നുണ്ടല്ലോ ?

150 ബില്യണ്‍ ഡോളറിന്‍റെ വ്യാപാര ബന്ധമാണ് ഇന്ത്യയും അമേരിക്കയും തമ്മിലുള്ളത്. അത് വളര്‍ന്നുകൊണ്ടിരിക്കുകയാണ്. അമേരിക്കയുമായും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുമായും വ്യാപാര ബന്ധത്തിലേര്‍പ്പെടേണ്ടത് ഇന്ത്യയുടെ ആവശ്യമാണ്. അത് നടപ്പിലാക്കാനും നമുക്ക് കഴിയുന്നുണ്ട്. നമ്മുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ പല രാജ്യങ്ങളും തയാറാകുന്നത് ശുഭസൂചനയായാണ് നാം കാണേണ്ടത്.

വ്യാപാരബന്ധങ്ങള്‍ നമുക്ക് പ്രയോജനപ്രദമായി മാറ്റാന്‍ നല്ല രീതിയില്‍ വിലപേശാന്‍ നമുക്ക് കഴിയണം. പലപ്പോഴും ഇന്ത്യ അതില്‍ വിജയിക്കുന്നുണ്ട്. എന്നാല്‍ യൂറോപ്പുമായും, അമേരിക്കയുമായുമുള്ള ബന്ധത്തില്‍ ചില വിട്ടുവീഴ്‌ചകള്‍ ചെയ്യാനും നമ്മള്‍ തയാറാകണം.

ചോദ്യം: ട്രംപിന്‍റെ സന്ദര്‍ശനത്തിലൂടെ എന്തെങ്കിലും വന്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകാനിടയുണ്ടോ?

ചില ചെറിയ വ്യാപാരകരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവയ്‌ക്കുമെന്നതില്‍ സംശയമില്ല. അതേസമയം എറെ നാളായി മുടങ്ങിക്കിടക്കുന്ന ഉഭയകക്ഷി നിക്ഷേപ ഉടമ്പടിയില്‍ പുതിയ മാറ്റങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ഒപ്പം ചില പ്രതിരോധ കരാറുകള്‍ക്കും കൂടികാഴ്‌ച രൂപം നല്‍കിയേക്കാം. അത് വലിയ പ്രഖ്യാപനങ്ങളായിരിക്കും. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഈ വിഷയത്തില്‍ ചര്‍ച്ച നടക്കുന്നുണ്ടെന്നാണ് വിവരം.

പ്രതിരോധ മേഖലയിലെ വ്യാപാരത്തില്‍ ഇരു രാജ്യങ്ങള്‍ക്കും തമ്മില്‍ കരാറിലെത്താന്‍ എളുപ്പമാണ്. എന്നാല്‍ അതുപോലെയല്ല മറ്റുള്ള വ്യാപാര കരാറുകള്‍ സര്‍ക്കാരുകളേക്കാള്‍ അത് ബാധിക്കുന്നത് ബിസിനസുകാരെയാണ്. ഒരുപക്ഷേ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ എതിര്‍പ്പുകളുണ്ടാകാനിടയുണ്ട്. അതിനാല്‍ തന്നെ വ്യവസ്ഥകല്‍ കൂടുതല്‍ ഉദാരമാക്കാന്‍ ഇരു രാജ്യങ്ങളും തയാറായേക്കില്ല.

ചോദ്യം: നിലവിലെ സാഹചര്യത്തില്‍ ഇറാന്‍ വിദേശകാര്യമന്ത്രി ജാവേദ് സരീഫ് ഇന്ത്യയിലേക്കെത്തുന്നതും, ഇറാനും, മറ്റ് ഗള്‍ഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധവും ഇന്ത്യ അമേരിക്ക ബന്ധത്തെ സ്വാധീനിക്കാന്‍ ഇടയുണ്ടോ?

നിലവിലെ അവസ്ഥ പരിഗണിക്കുമ്പോള്‍ ഇന്ത്യയിലേക്കെത്തുന്ന ഇറാന്‍ വിദേശകാര്യമന്ത്രിയുമായി ഇന്ത്യ വളരെ സൂക്ഷിച്ചായിരിക്കും ഇടപെടുക. ഇറാന്‍ - അമേരിക്ക സംഘര്‍ഷങ്ങള്‍ സംബന്ധിച്ച വിഷയങ്ങളില്‍ ഇന്ത്യ ശക്‌തമായ നിലപാടെടുക്കാനുള്ള സാധ്യത വളരെ കുറവാണ്. ഇറാനും അമേരിക്കയും സംയുക്‌തമായി ചേര്‍ന്ന് വിഷയത്തില്‍ പരിഹാരം കാണണമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഖാസിം സുലൈമാനിയുടെ വധത്തെ ആസൂത്രിതമായ കൊലപാതകമെന്ന് വിശേഷിപ്പിക്കാന്‍ ഇന്ത്യ ഇതുവരെ തയാറാകാത്തത് വളരെ ശ്രദ്ധിക്കേണ്ട വസ്‌തുതയാണ്. വിഷയത്തില്‍ ഇറാന് അനുകൂലമായി നിലപാട് ഇന്ത്യ ഒരിക്കലും എടുക്കില്ല. കാരണം ഇറാനെക്കാള്‍ ഇന്ത്യയ്‌ക്ക് വലുത് അമേരിക്കയാണ്. ഒപ്പം ഇറാനെ പൂര്‍ണമായും തള്ളിക്കൊണ്ടുള്ള നിലപാടും ഇന്ത്യ സ്വീകരിക്കില്ല.

ചോദ്യം: യുക്രൈന്‍ വിമാനം തകര്‍ത്ത് സാധാരണക്കാരെ കൊലപ്പെടുത്തിയതിന് പിന്നാലെ ഇറാനില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം ആരംഭിച്ചിരിക്കുന്ന സാഹചര്യത്തില്‍, നിലവിലുള്ള ഇറാന്‍ പ്രതിസന്ധി എങ്ങനെ അവസാനിക്കും?

സംഘര്‍ഭരിതമായ സാഹചര്യത്തിലൂടെയാണ് ഇറാന്‍ കടന്നുപോകുന്നത്. അന്താരാഷ്‌ട്ര തലത്തില്‍ ഇറാന്‍ കൂടുതല്‍ ഒറ്റപ്പെടുകയാണ്. അതിനാല്‍ തന്നെ അവര്‍ക്ക് ഇന്ത്യയുടെ സഹായം ആവശ്യമാണ് എന്നാല്‍ വിഷയത്തില്‍ ഇന്ത്യ ഇടപെടാനുള്ള സാധ്യത വളരെ കുറവാണ്. നമ്മുടെ രണ്ട് സുഹൃത്തുക്കള്‍ തമ്മില്‍ കലഹമുണ്ടാകുമ്പോള്‍ അതിനെ കൈകാര്യം ചെയ്യാന്‍ നമുക്ക് കഴിയണം.

ചോദ്യം: ഇറാന്‍ പ്രതിസന്ധിയിലുള്ള പാകിസ്ഥാന്‍റെ ഇടപെടല്‍ മേഖലയില്‍ അവര്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കാന്‍ കാരണമാകുമോ?

പാകിസ്ഥാനെക്കുറിച്ച് നമ്മള്‍ കൂടുതല്‍ ആലോചിക്കേണ്ട കാര്യമില്ല. ഇറാനും, മറ്റ് അറേബ്യന്‍ രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം പരിഹരിക്കേണ്ടത് പാകിസ്ഥാന്‍റെ ആവശ്യമാണ്. കാരണം അവരെ ആശ്രയിച്ചാണ് പാകിസ്ഥാന്‍റെ നിലനില്‍പ്പ്. അതിനാലാണ് അവര്‍ വിഷയത്തില്‍ കാര്യമായി ഇടപെടുന്നത്. എന്നാല്‍ സംഘര്‍ഷങ്ങള്‍ക്ക് യാതൊരു പരിഹാരവും കാണാന്‍ പാകിസ്ഥാന് കഴിയില്ലെന്നതാണ് വസ്‌തുത.

Last Updated : Jan 16, 2020, 11:07 AM IST

ABOUT THE AUTHOR

...view details