ഇന്ത്യയില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ആഭ്യന്തര മന്ത്രി മൗനത്തില്‍: കബില്‍ സിബല്‍ - ന്യൂഡല്‍ഹി
ലോക് ഡൗണ്‍ കാലത്ത് കുടിയേറ്റക്കാരുടെ വിഷയങ്ങളില്‍ ആഭ്യന്ത്രമന്ത്രി മൗനം പാലിക്കുകയാണെന്ന് സിബല്‍
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ കുടിയേറ്റക്കാര്‍ ദുരിതത്തിലായെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ഇക്കാര്യത്തില്‍ ആഭ്യന്ത്രര മന്ത്രി മൗനം പാലിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നമ്മുടെ വീടുകളിലാണ് ലോക് ഡൗണ്‍. ലക്ഷ കണക്കിന് കുടിയേറ്റക്കാര്‍ വീടുകളിലെത്താന്‍ പരിശ്രമിക്കുകയാണ്. വീടുകളില്‍ ജിവിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ വീട്ടില്‍ നിന്നാണ് ചര്‍ച്ച നടത്തുന്നത്. ഡല്‍ഹി തെരഞ്ഞെടുപ്പിന്‍റെ സമയത്ത് വോട്ടിങ്ങ് മെഷീനിലെ ബട്ടന്‍ അമര്‍ത്തി ഞെക്കാന്‍ ഷാ ആവശ്യപ്പെട്ടിരുന്നു. ഷഹീന്‍ ബാഗിലെ സ്ത്രീകളുടെ സമരത്തിനെതിരെയായിരുന്നു ഇത്. എന്നാല്‍ ബി.ജെ.പിക്ക് 70ല്‍ 8 സീറ്റ് മാത്രമെ ലഭിച്ചുള്ള എന്നും അദ്ദേഹം പറഞ്ഞു.