ന്യൂഡല്‍ഹി: യുകെയില്‍ ജനിതക മാറ്റം വന്ന കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ നിര്‍ത്തിവെച്ച വിമാനസര്‍വീസുകള്‍ വീണ്ടും ആരംഭിക്കുന്നു. ജനുവരി എട്ട് മുതല്‍ യുകെയില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കും. അതേസമയം ഇന്ത്യയില്‍ നിന്നും യുകെയിലേക്കുള്ള വിമാനങ്ങള്‍ ജനുവരി ആറ് മുതല്‍ സര്‍വീസ് ആരംഭിക്കും. ഇരു രാജ്യങ്ങളിലേക്കുമായി 30 വിമാനങ്ങളാണ് ആഴ്‌ചയില്‍ സര്‍വീസ് നടത്തുക. ജനുവരി 23 വരെയാണ് ഇത്തരം ക്രമീകരണം നിശ്ചയിച്ചിരിക്കുന്നതെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കി.
യുകെ - ഇന്ത്യ വിമാന സര്‍വീസ് ജനുവരി 8 മുതല്‍ - കൊവിഡ് 19
ഇന്ത്യയില്‍ നിന്നും യുകെയിലേക്കുള്ള വിമാനങ്ങള്‍ ജനുവരി 6 മുതല്‍ സര്‍വീസ് പുനരാരംഭിക്കും
യുകെയില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ ജനുവരി 8 മുതല്‍
കൊറോണ വൈറസിന്‍റെ പുതിയ വകഭേദം കണ്ടെത്തിയിതിനെ തുടര്‍ന്ന് നേരത്തെ യുകെയില്‍ നിന്ന് ഇന്ത്യയിലേക്കും ഇന്ത്യയില്‍ നിന്ന് തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ ഡിസംബര്‍ 23 മുതല്‍ 31വരെ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. തുടര്‍ന്ന് വിലക്ക് ജനുവരി ഏഴ് വരെ നീട്ടിയിരുന്നു.