ആശ്വാസം; കൊവിഡ് രോഗമുക്തിയില്‍ അമേരിക്കയെ മറികടന്ന് ഇന്ത്യ ഒന്നാമത് - ഒന്നാമത്
കൊവിഡ് രോഗമുക്തിയില്‍ ഇന്ത്യ ഒന്നാമത് എത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. രോഗമുക്തി നേടിയവരുടെ എണ്ണത്തില്‍ ഇന്ത്യ അമേരിക്കയെ മറികടന്നതായി മന്ത്രാലയം ട്വീറ്റ് ചെയ്തു. രാജ്യത്ത് കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 43 ലക്ഷം കവിഞ്ഞു
ഡല്‍ഹി:കൊവിഡ് രോഗമുക്തിയില്‍ ഇന്ത്യ ഒന്നാമത് എത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. രോഗമുക്തി നേടിയവരുടെ എണ്ണത്തില്‍ ഇന്ത്യ അമേരിക്കയെ മറികടന്നതായി മന്ത്രാലയം ട്വീറ്റ് ചെയ്തു. രാജ്യത്ത് കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 43 ലക്ഷം കവിഞ്ഞു. ആഗോള വീണ്ടെടുക്കലില്‍ 19 ശതമാനവും രാജ്യത്തായതിനാല്‍ ആകെ കൊവിഡ് വീണ്ടെടുക്കലില്‍ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. വേൾഡ് മീറ്ററിന്‍റെ കണക്കനുസരിച്ച് അമേരിക്കയെ പിന്തള്ളി രോഗമുക്തിയില്‍ ഇന്ത്യ ഒന്നാമത് എത്തിയതായി ട്വീറ്റില്‍ പറയുന്നു. കണക്കുകള്‍ പ്രകാരം യുഎസ്‌എയിലെ മൊത്തം കൊവിഡ് വീണ്ടെടുക്കലുകള്‍ 18.70 ശതമാനവും ബ്രസീലില്‍ 16.90 ശതമാനവുമാണ്.