ന്യൂഡൽഹി: ഇസ്ലാമാബാദിലെ ഹൈക്കമ്മീഷനിൽ ജോലി ചെയ്യുന്ന 55 ഉദ്യോഗസ്ഥരെ ഇന്ത്യ പിൻവലിക്കുമെന്ന് അധികൃതർ അറിയിച്ചു. ഉദ്യോഗസ്ഥരുടെ എണ്ണം 50 ശതമാനം കുറയ്ക്കാനുള്ള തീരുമാനത്തെത്തുടർന്നാണ് ഉദ്യോഗസ്ഥരെ ഇന്ത്യ പിൻവലിക്കുന്നത്. അടുത്ത ഏഴ് ദിവസത്തിനകം ഉദ്യോഗസ്ഥരെ പിൻവലിക്കും. അതേസമയം ന്യൂഡൽഹിയിലെ ഹൈക്കമ്മീഷനിൽ ജോലി ചെയ്യുന്ന 55 ഉദ്യോഗസ്ഥരെ പിൻവലിക്കാൻ പാക്കിസ്ഥാനും തീരുമാനിച്ചു.
ഇസ്ലാമാബാദിലെ ഹൈക്കമ്മീഷനിൽ ജോലി ചെയ്യുന്ന 55 ഉദ്യോഗസ്ഥരെ ഇന്ത്യ പിൻവലിക്കും
ഉദ്യോഗസ്ഥരുടെ എണ്ണം 50 ശതമാനം കുറയ്ക്കാനുള്ള തീരുമാനത്തെത്തുടർന്നാണ് ഉദ്യോഗസ്ഥരെ ഇന്ത്യ പിൻവലിക്കുന്നത്. അടുത്ത ഏഴ് ദിവസത്തിനകം ഉദ്യോഗസ്ഥരെ പിൻവലിക്കും
നയതന്ത്ര ഉദ്യോഗസ്ഥർ ചാരപ്രവർത്തനങ്ങളിൽ ഏർപ്പെടുകയും തീവ്രവാദ സംഘടനകളുമായി ഇടപാടുകൾ നടത്തുകയും ചെയ്തുവരുന്നു. 2020 മേയ് 31 ന് പുറത്താക്കപ്പെട്ട രണ്ട് ഉദ്യോഗസ്ഥർ ഇത്തരം പ്രവർത്തിക്ക് ഉദാഹരണമാണ്. അടുത്തിടെ രണ്ട് ഇന്ത്യൻ ഉദ്യോഗസ്ഥരെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയതും അവരുടെ മോശമായ പെരുമാറ്റത്തെക്കുറിച്ചും ഇന്ത്യ അറിയിച്ചു. 2020 ജൂൺ 22 ന് ഇന്ത്യയിലേക്ക് മടങ്ങിയ ഈ ഉദ്യോഗസ്ഥർ പാകിസ്ഥാൻ ഏജൻസികളില്‍ നിന്ന് അനുഭവിച്ച ക്രൂരമായ പെരുമാറ്റത്തെപ്പറ്റി വിശദമാക്കിയിട്ടുണ്ട്.