കേരളം

kerala

ETV Bharat / bharat

ലോകാരോഗ്യ സംഘടനയുടെ സോളിഡാരിറ്റി ട്രയലിൽ പങ്കെടുക്കുമെന്ന് കേന്ദ്ര സർക്കാർ - ലോകാരോഗ്യ സംഘടന

കൊവിഡിന് മരുന്നു കണ്ടുപിടിക്കാൻ ലോകാരോഗ്യ സംഘടന നേതൃത്വം നൽകുന്നതാണ് സോളിഡാരിറ്റി ട്രയൽ.

COVID-19  Lav Agarwal  Punya Salila Srivastava  Raman R Gangakhedkar  WHO  COVID-19 drugs  സോളിഡാരിറ്റി ട്രയൽ  കൊവിഡ്  കൊറോണ  ലവ് അഗർവാൾ  ലോകാരോഗ്യ സംഘടന  കേന്ദ്ര ആരോഗ്യ മന്ത്രാലയം
ലോകാരോഗ്യ സംഘടനയുടെ സോളിഡാരിറ്റി ട്രയലിൽ പങ്കെടുക്കുമെന്ന് കേന്ദ്ര സർക്കാർ

By

Published : Mar 28, 2020, 8:10 AM IST

ന്യൂഡൽഹി: ലോകാരോഗ്യ സംഘടന നേതൃത്വം നൽകുന്ന സോളിഡാരിറ്റി ട്രയലിൽ ഇന്ത്യ ഉടൻ പങ്കെടുക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊവിഡ് 19ന് മരുന്നു കണ്ടുപിടിക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന സോളിഡാരിറ്റി ട്രയലിൽ പങ്കെടുക്കുമെന്ന് ആരോഗ്യകാര്യ ജോയിന്‍റ് സെക്രട്ടറി ലവ് അഗർവാൾ അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിൽ നാല് മരണവും 75 പുതിയ കൊവിഡ് കേസുകളുമാണ് റിപ്പോർട്ട് ചെയ്‌തതെന്നും ലവ് അഗർവാൾ പറഞ്ഞു. പൊതു മേഖലയിലുള്ള ആശുപത്രികൾ 10000 വെന്‍റിലേറ്ററുകളും ആവശ്യപ്പെടുകയും ഒരു മാസത്തിനുള്ളിൽ ഭാരത് ഇലക്ട്രോണിക്‌സ് 30000 കൂടുതൽ വെന്‍റിലേറ്ററുകൾ വാങ്ങാൻ അഭ്യർഥിച്ചിട്ടുണ്ടെന്നും അഗർവാൾ കൂട്ടിച്ചേർത്തു. അതേ സമയം അതിഥി തൊഴിലാളികൾക്കായി ഭക്ഷണവും വെള്ളവും സാനിറ്റേഷനും ഒരുക്കാൻ വിവിധ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയ ജോയിന്‍റ് സെക്രട്ടറി പുണ്യ സലീല ശ്രീവാസ്തവ പറഞ്ഞു.

ABOUT THE AUTHOR

...view details