ഇന്ത്യയിൽ കൊവിഡ് കേസുകളുടെ എണ്ണം വർധിക്കാൻ സാധ്യത - ബയോസ്റ്റാറ്റിസ്റ്റിക്സ് ചെയർയുമായ ഭ്രമർ മുഖർജി
ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം നാല് ലക്ഷം കടന്ന സ്ഥിതിക്ക് വൈറസ് പരിശോധന കൂടുതൽ വേഗത്തിൽ നടത്തേണ്ടത് ആവശ്യമാണെന്ന് മിഷിഗൺ സർവകലാശാല സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ പ്രൊഫസറും ബയോസ്റ്റാറ്റിസ്റ്റിക്സ് ചെയർയുമായ ഭ്രമർ മുഖർജി പറഞ്ഞു.
ന്യൂഡൽഹി:ഇന്ത്യയിൽ ജൂലായ് ഒന്നിനകം ആറ് ലക്ഷത്തിലധികം കൊവിഡ് കേസുകൾ രേഖപ്പെടുത്തുമെന്ന് യുഎസിലെ മിഷിഗൺ സർവകലാശാലയിൽ നിന്നുള്ള ഇന്ത്യൻ ഗവേഷകൻ. ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം നാല് ലക്ഷം കടന്ന സ്ഥിതിക്ക് വൈറസ് പരിശോധന കൂടുതൽ വേഗത്തിൽ നടത്തേണ്ടത് ആവശ്യമാണെന്ന് മിഷിഗൺ സർവകലാശാല സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ പ്രൊഫസറും ബയോസ്റ്റാറ്റിസ്റ്റിക്സ് ചെയർയുമായ ഭ്രമർ മുഖർജി പറഞ്ഞു. ഇന്ത്യൻ ജനസംഖ്യയുടെ 0.5 ശതമാനം ആളുകളിലും വൈറസ് പരിശോധന നടത്തി. എന്നാൽ രോഗബാധിതരെ മനസ്സിലാക്കാൻ സീറോ സർവേ ആവശ്യമാണെന്നും ഭ്രമർ മുഖർജി അഭിപ്രായപ്പെട്ടു. നിലവിൽ രാജ്യത്ത് 4,10,461 കൊവിഡ് ബാധിതരാണുള്ളത്. ലോക്ക് ഡൗൺ ഏർപ്പെടുത്തുന്നതോടെ കൊവിഡ് പകർച്ചവ്യാധി കുറയാൻ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ പിപിഇ കിറ്റുകൾ, കിടക്കകൾ, ഓക്സിജൻ, വെന്‍റിലേറ്ററുകൾ, തുടങ്ങി മറ്റ് ചികിത്സാ സൗകര്യങ്ങളും ആവശ്യമാണ്. എല്ലാ സംസ്ഥാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.